ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളി എന്ന ചിത്രം രണ്ടു ദിവസം മുൻപാണ് നെറ്റ് ഫ്ലിക്സിലൂടെ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രശംസ ലഭിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും തന്നെ കയ്യടി നേടുന്നുണ്ട് എങ്കിലും, ഏറ്റവും കൂടുതൽ അഭിനന്ദനം ലഭിച്ചിരിക്കുന്നത് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്ത, ഷിബു എന്ന കഥാപാത്രത്തിന് ജീവൻ പകർന്ന തമിഴ് നടൻ ഗുരു സോമസുന്ദരത്തിനാണ്. ഹൃദയം കൊണ്ടാണ് ഈ നടനേയും അദ്ദേഹത്തിന്റെ പ്രകടനത്തേയും മലയാളികൾ സ്വീകരിച്ചത്. ഇപ്പോഴിതാ വലിയൊരു വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ അഭിമുഖത്തിൽ ഗുരു സോമസുന്ദരം നടത്തിയിരിക്കുകയാണ്. താൻ ഇനി മലയാളത്തിൽ എത്തുന്നത്, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലൂടെ ആയിരിക്കുമെന്നും, ഒരാഴ്ച മുൻപ് ലാലേട്ടൻ തന്നെ വിളിച്ചു എന്നും ഗുരു സോമസുന്ദരം പറയുന്നു. നമുക്കിനി കുറച്ചു നാൾ ഒരുമിച്ചു യാത്ര ചെയ്യാമെന്നാണ് ലാലേട്ടൻ തന്നോട് പറഞ്ഞത് എന്നും ഗുരു സോമസുന്ദരം പറയുന്നു.
മലയാളത്തിൽ തനിക്കു ഏറ്റവും പ്രീയപ്പെട്ട നടൻ മോഹൻലാൽ ആണെന്നും ഗുരു സോമസുന്ദരം പറയുന്നുണ്ട്. ലാലേട്ടൻ നായകനായ ഹിസ് ഹൈനെസ്സ് അബ്ദുള്ള, അങ്കിൾ ബൺ, നമ്പർ 20 മദ്രാസ് മെയിൽ, ദൗത്യം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ താൻ പണ്ട് തീയേറ്ററിൽ പോയി കണ്ടിട്ടുണ്ട് എന്നും മലയാളത്തിൽ തനിക്കു എന്നും ഇഷ്ടം മോഹൻലാൽ എന്ന നടനെ കാണാൻ ആണെന്നും ഗുരു സോമസുന്ദരം പറയുന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്, ഒരു ബിഗ് ബഡ്ജറ്റ് ത്രീഡി ഫാന്റസി ചിത്രമാണ്. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് പ്രതിസന്ധിക്കു ശേഷം ഇന്ന് മുതൽ വീണ്ടും ആരംഭിക്കുകയാണ്. മോഹൻലാലും ഒരു കൊച്ചു പെൺകുട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം രചിച്ചത് ജിജോ പുന്നൂസും ഇതിനു ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനും ആണ്. മലയാളത്തിലെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഇതിൽ അഭിനയിക്കുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.