സിനിമാ ജീവിതത്തിന്റെ അമ്പതു വർഷങ്ങൾ പൂർത്തിയാക്കിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ആദരിക്കാൻ രണ്ടു ദിവസം മുൻപാണ് കേരളാ സർക്കാർ തീരുമാനിച്ചത്. ആ തീരുമാനം ഏറെ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. ഇപ്പോഴിതാ ആ ചടങ്ങു നടത്തുന്നതിനെ കുറിച്ചും അതിനെക്കുറിച്ചു മമ്മൂട്ടി പറഞ്ഞ വാക്കുകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് സിനിമാ മന്ത്രി കൂടിയായ സജി ചെറിയാൻ. മമ്മൂട്ടിയെ ആദരിക്കുന്നതിനെക്കുറിച്ച് അദ്ദേഹവുമായി വിളിച്ച് സംസാരിച്ചു എന്നും, അപ്പോൾ അദ്ദേഹം ഒരു കാര്യം മാത്രമാണ് പറഞ്ഞത് എന്നും സജി ചെറിയാൻ പറയുന്നു. സാമ്പത്തികം മുടക്കിയ ഒരു ആദരവും തനിക്കു വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് മന്ത്രി വെളിപ്പെടുത്തുന്നു. മമ്മൂട്ടിയുടെ ആഗ്രഹം അങ്ങനെ ആണെങ്കിൽ അദ്ദേഹത്തിന്റെ സമയം നൽകണം എന്ന് താൻ അഭ്യർത്ഥിച്ചു എന്നും ഒരു ചെറിയ ചടങ്ങായി നടത്തിയാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും മന്ത്രി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.
ചെറിയ ചടങ്ങ് ആണെങ്കിലും വലിയ ചടങ്ങ് ആണെങ്കിലും പണം വേണമെന്ന് പറഞ്ഞാലും വേണ്ട എന്ന് പറഞ്ഞാലും തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷത്തിന്റെ മുഹൂർത്തമാണ് എന്നാണ് മന്ത്രി പറയുന്നത്. കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് മമ്മൂട്ടി നൽകിയ സംഭാവന വളരെ പ്രോഗീസിവ് ആണെന്ന് സജി ചെറിയാൻ പറയുന്നു. സിനിമാ ജീവിതത്തിന്റെ അമ്പതാം വാർഷികം എന്നത് കൊണ്ട് മാത്രമല്ല മമ്മൂട്ടിയ്ക്ക് ആദരവ് നൽകുന്നത് എന്നും മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് സർക്കാർ അദ്ദേഹത്തെ ആദരിക്കുവാൻ തീരുമാനിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു അഭിനേതാവ് എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും ഏറെ വ്യക്തിത്വം വെച്ച് പുലർത്തുന്നയാളാണ് മമ്മൂട്ടി എന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോ കടപ്പാട്: Sabir Photography
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.