ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ നമ്മുക്കു സമ്മാനിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരാ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം നേടിയത് 40 കോടിക്കു മുകളിൽ കലക്ഷനും 50 കോടിയുടെ ടോട്ടൽ ബിസിനസ്സുമാണ്. ഇപ്പോഴിതാ ഈ വർഷത്തെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ റിപ്പോർട്ട് നേടിയിരിക്കുകയാണ് ഇന്നലെ റീലീസ് ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രം. പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവരെ നായകന്മാരാക്കി സച്ചി എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിനും പൃഥ്വിരാജ് സുകുമാരനും പ്രശംസയുമായി എത്തിയിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്.
തന്റെ സോഷ്യൽ മീഡിയ പേജുകളിൽ മിഥുൻ മാനുവൽ തോമസ് കുറിച്ച വാക്കുകൾ ഇപ്രകാരം, “സൂപ്പർ താരത്തിൽ നിന്നും സൂപ്പർ നടനിലേക്ക് ഇയാൾ നടന്നു തീർക്കാൻ പോകുന്ന വഴികളിൽ നിശ്ചയമായും ഒരു പാട് അത്ഭുതങ്ങൾ ഇനിയും നമ്മെ കാത്തിരിക്കുന്നു”. നെഗറ്റീവ് സ്വഭാവമുള്ള ഒരു കഥാപാത്രമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. കോശി എന്ന റിട്ടയേർഡ് ഹവിൽദാർ ആയാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എങ്കിൽ ബിജു മേനോൻ എത്തിയിരിക്കുന്നത് പോലീസ് സബ് ഇൻസ്‌പെക്ടറായ അയ്യപ്പൻ നായർ എന്ന കഥാപാത്രമായാണ്. ഇവർ തമ്മിൽ കണ്ടു മുട്ടുന്നതും അതിനു ശേഷം നടക്കുന്ന ചില സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഈ ചിത്രത്തിൽ കുര്യൻ എന്ന ഒരു പ്രധാന കഥാപാത്രം ചെയ്തിരിക്കുന്ന രഞ്ജിത് തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.