പ്രശസ്ത സംവിധായകനും നടനുമായ ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പാൽത്തു ജാൻവർ ഇന്ന് മുതൽ കേരളത്തിൽ പ്രദർശനമാരംഭിക്കുകയാണ്. നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജോണി ആന്റണി, ഷമ്മി തിലകൻ, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും, മോളിക്കുട്ടി എന്ന പശുവും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രയ്ലർ, ടീസർ, ഗാനങ്ങൾ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന പാൽത്തു ജാൻവറിനു സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് കിരൺ ദാസ്, ഇതിനു വേണ്ടി കാമറ ചലിപ്പിച്ചത് റെനടിവെ എന്നിവരാണ്.
ഇപ്പോഴിതാ ഈ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ മിഥുൻ മാനുവൽ തോമസ്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “കൂടെയുണ്ടായിരുന്ന ഒരാൾ കൂടി സ്വതന്ത്ര സംവിധായകൻ ആകുന്നു – സംഗീത് പി രാജൻ. നിർമ്മാതാക്കളായി പ്രിയപ്പെട്ടവരുടെ കൂട്ടായ്മ ഭാവന സ്റ്റുഡിയോസ്.. നായകനായി പ്രിയപ്പെട്ട ബേസിൽ..ആശംസകൾ സംഗീത്..ഇന്ന് നിന്റെയും പാൽതു ജാൻവർ ടീമിനെയും വെള്ളിയാഴ്ച ആവട്ടെ..” ആട് സീരീസ്, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌ത ആളാണ് മിഥുൻ മാനുവൽ തോമസ്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.