സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അർദ്ധരാത്രിയിലെ കുട. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി എന്നറിയിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ ചിത്രങ്ങളുടെയെല്ലാം പേരുകൾ A എന്ന അക്ഷരത്തിൽ തുടങ്ങുന്ന അദ്ദേഹം ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല. മാത്രമല്ല തന്റെ അടുത്ത ചിത്രവും A വെച്ചു തുടങ്ങുന്ന പേരുള്ളതാവുമെന്നും അദ്ദേഹം സരസമായി സൂചിപ്പിച്ചിട്ടുണ്ട്. ആറാം പാതിരാ, ആട് 3 എന്നിവയാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ള 2 ചിത്രങ്ങൾ.
ഈ പുതിയ ചിത്രം പൂർത്തിയായ വിവരം അറിയിച്ചു കൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “ഞങ്ങളുടെ സിനിമ – ‘അർദ്ധരാത്രിയിലെ കുട’ പാക്ക് അപ്പ്..!!രചന, സംവിധാനം യുവേഴ്‌സ് ട്രൂലി. നിർമ്മാണം ഫ്രൈഡേ ഫിലിം ഹൗസ്, ക്യാമറയ്ക്കു മുന്നിൽ അജു വർഗീസ്, ഇന്ദ്രൻസ് ചേട്ടൻ, സൈജു കുറുപ്പ്, വിജയ് ബാബു, അനാർക്കലി മരിക്കാർ തുടങ്ങി കുറച്ചധികം സുഹൃത്തുക്കൾ. ഫസ്റ്റ് ലുക്ക് പോസ്റ്ററും ബാക്കി വിവരങ്ങളും ഉടനെ പുറത്ത് വരും. P. S : Yes, അടുത്തതും ‘A’ പടം തന്നെയാണ്..!!”. ആട് ഒരു ഭീകര ജീവിയാണ്, അലമാര, ആൻ മരിയ കലിപ്പിലാണ്, ആട് 2, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, അഞ്ചാം പാതിരാ എന്നിവയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്‌ത ചിത്രങ്ങൾ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ ഓം ശാന്തി ഓശാന രചിച്ചതും മിഥുൻ മാനുവൽ തോമസാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.