സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത അഞ്ചാം പാതിരാ നിരൂപ പ്രശംസ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയവും സ്വന്തമാക്കി. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലെറുകളിൽ ഒന്നായി സിനിമ പ്രേമികൾ ചിത്രത്തെ വാഴ്ത്തുകയുണ്ടായി. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ആദ്യത്തെ 50 കോടി ചിത്രം കൂടിയായിരുന്നു അഞ്ചാം പാതിരാ. മിഥുൻ മാനുവലിന്റെ വിടപറയൽ സെൽഫിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്.
ബ്ലോക്ക്ബസ്റ്റർ ചിത്രമായ അഞ്ചാം പാതിരയെ വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ചാം പാതിരയുടെ പോസ്റ്ററിന്റെ മുമ്പിൽ നിൽക്കുന്ന ചിത്രവും മിഥുൻ മാനുവൽ പങ്കുവെച്ചിട്ടുണ്ട്. വിടവാങ്ങൽ സെൽഫി എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. തീയറ്ററുകളിൽ ഏറെ നാളുകൾ പ്രദർശനം തുടരുകയും ഈ വർഷത്തെ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ചാണ് അഞ്ചാം പാതിരാ പോയത്. ഇപ്പോൾ കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം തീയറ്ററുകളും അടച്ചു ഇട്ടിരിക്കുകയാണ്. കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെ വളരെ വ്യത്യസ്തമായ ഒരു ചിത്രം കൂടിയായിരുന്നു അഞ്ചാം പാതിരാ. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിഥുൻ മാനുവലിന്റെ അടുത്ത ചിത്രം വൈകാതെ തന്നെ ആരംഭിക്കും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.