[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അന്ന്‍ സ്നേഹത്തോടെ റാഗ് ചെയ്തു വിട്ടു, ഇന്ന്‍ ഡേറ്റ് കൊടുത്തു. മിഥുന്‍ മാനുവല്‍ തോമസിന്‍റെ രസികന്‍ അനുഭവം ഇതാ..

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം ഒരുക്കുന്നതിന്‍റെ ത്രില്ലില്‍ ആണ് മിഥുന്‍ മാനുവല്‍ തോമസ്. ആട് 2വിന്‍റെ വിജയാഘോഷ വേളയിലാണ് കോട്ടയം കുഞ്ഞച്ചന്‍ 2വിന്‍റെ അനൌണ്‍സ്മെന്‍റ് നടന്നത്.

മമ്മൂട്ടിയെ പോലൊരു വലിയ നടനെ നായകനാക്കി മമ്മൂട്ടിയുടെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ മിഥുന്‍ മാനുവല്‍ തോമസിനെ എല്ലാവരും പ്രശംസിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ഒരു കഥയുണ്ട്. സിനിമയെ സ്നേഹിക്കുന്ന, സിനിമ ചെയ്യാന്‍ ആഗ്രഹവുമായി നടക്കുന്ന ഏതൊരു ചെറുപ്പക്കാരനും അറിയേണ്ട കഥ. തളരാതെ പരിശ്രമിച്ചാല്‍ ഒരുനാള്‍ വിജയം നിങ്ങളെ തേടി എത്തും എന്ന്‍ തെളിയിക്കുന്ന ഒരു കഥ.

മാമാങ്കത്തിന് ഡ്യൂപ്പ് വേണ്ട, ഫൈറ്റ് ഞാന്‍ തന്നെ ചെയ്തോളാമെന്ന് മമ്മൂട്ടി

വര്‍ഷങ്ങള്‍ക്ക് മുന്നേ മമ്മൂട്ടിയുടെ സമീപം ഒരു കഥയുമായി മിഥുന്‍ മാനുവല്‍ തോമസ് ചെന്നിരുന്നു. എന്നാല്‍ അന്ന് പല കാരണങ്ങള്‍ കൊണ്ട് ആ സിനിമ നടന്നില്ല. 2015ലെ മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം അന്ന് സംഭവിച്ച കാര്യങ്ങള്‍ രസകരമായി മിഥുന്‍ മാനുവല്‍ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മിഥുന്‍ മാനുവലിന്‍റെ കുറിപ്പ് വായിക്കാം

റാഗിംഗ് and സ്നേഹം മമ്മുക്ക ലെവല്‍..!

ആര്‍ട്ടിസ്റ്റുകളോട് കഥ പറയുക എന്നത്, സിനിമാ രംഗത്ത് ബന്ധങ്ങളും മുന്പരിചയങ്ങളും ഇല്ലാത്ത തുടക്കക്കാരെ സംബന്ധിച്ചിടത്തോളം അല്പ്പം പ്രയാസമുള്ള കാര്യമാണ്. എല്ലാവരുടെയും തിരക്കും commitmentകളും ഒക്കെത്തന്നെ കാരണം. എന്നാല്‍ മമ്മുക്കയുടെ അടുത്തു കഥ പറയുക എന്നത് എളുപ്പമുള്ള ഒരു കാര്യമാണ്. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് പോകുക, കയ്യില്‍ കഥാഫയലുമായി കാരവന്റെ മുന്നില്‍ ആള്‍ ഇറങ്ങുമ്പോഴും കയറുമ്പോഴും കാണത്തക്ക രീതിയില്‍ നില്ക്കുക. മിക്കവാറും അന്ന് തന്നെ അല്ലെങ്കില്‍ പിറ്റേന്ന് എഴുത്തുകാരന്‍ ആളുടെ കണ്ണില്‍ പെടും. പിന്നെ നടക്കുന്നത് ഇപ്രകാരം ആയിരിക്കും..സ്വതസിദ്ധമായ തലയെടുപ്പും ഗൌരവവും ഒന്നൂടെ കൂട്ടിപ്പിടിച്ചു മമ്മൂട്ടി പാവം എഴുത്തുകാരനെ സമീപിക്കുന്നു. ഈ സമീപിക്കലിനു ഒരു പ്രശ്നമുണ്ട്..ആള്‍ നമ്മുടെ നേര്‍ക്ക്‌ നടന്നു വരുമ്പോള്‍ മന്നാടിയാര്‍, ജൊസഫ് അലക്സ് തുടങ്ങി ഒരു പത്തുനൂറു കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സിലൂടെ പായും..അതൊടുക്കം അഹമ്മദ് ഹാജിയില്‍ എത്തി നില്‍ക്കും..!

മമ്മുക്ക : (ഫുള്‍ ബാസ്) എന്താണ്? ആരാണ്?

എഴുത്തുകാരന്‍ : ഞാന്‍ ..പിന്നെ ..കഥ പറയാന്‍..(വിക്കല്‍ ആരംഭം)

മമ്മുക്ക : (കൂടുന്ന ബാസ്സ് ലെവല്‍) കഥയോ? എന്ത് കഥ? പുസ്തകം വല്ലതും പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

ഇപ്പോള്‍ മുതല്‍ എഴുത്തുകാരന്റെ ചാര്ജ് പോകാന്‍ തുടങ്ങുന്നു. അയാള്‍ക്ക് ‌ വിക്കല്‍ കൂടാന്‍ തുടങ്ങുന്നു.

എഴു : ഇല്ല..പുസ്തകം ..ഒന്നും എഴുതീട്ടില്ല..
മമ്മുക്ക : ഓ..അപ്പൊ ആനുകാലികങ്ങളില്‍ ആരിക്കും കഥകള്‍ വന്നിട്ടുള്ളത് ല്ലേ..?
എഴു : അങ്ങനേം ..ഇ ..ഇല്ല..

മമ്മുക്ക : (ബാസ്, തുറിച്ചുനോട്ടം എന്നിവ ഉച്ചസ്ഥായിയില്‍) ഓഹോ..പിന്നെ താന്‍ എഴുത്തുകാരനാണെന്ന് തന്നോടാരാ പറഞ്ഞത്?..അമ്മയോ? അതോ അനിയനോ? അതോ സ്വയോ?

മറുപടി സ്വാഭാവികമായും നഹി..എന്ത് പറയാന്‍..?കൂടം കൊണ്ട് അടി കിട്ടിയത് പോലെ എഴുത്ത്കാരന്‍ നില്ക്കുമ്പോള്‍ മമ്മൂട്ടി കാരവന്റെ ഉള്ളിലേയ്ക്ക് നിഷ്ക്രമിക്കുന്നു. നില്ക്കണോ പോണോ എന്ന confusion പോലുമില്ലാതെ എഴുത്തുകാരന്‍ ജീവനും കൊണ്ട് ഓടാന്‍ തിരിയുമ്പോള്‍ മമ്മുക്കയുടെ സ്റാഫ് വാതില്‍ തുറന്നു വിളിക്കുന്നു. ‘സാറ് വിളിക്കുന്നു..!!’

‘ഇതുവരെ കൊന്നത് പോരേ’ എന്ന ഭാവവും പേറി കാരവാനില്‍ കയറിയാല്‍ അകത്തെ രംഗം മറ്റൊന്നാണ്..പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്തു ഇരിക്കുന്ന മമ്മൂട്ടി.

മമ്മുക്ക : ചായ ?
എഴു : വേണ്ടാ..വേണ്ടാത്തോണ്ടാ..!

മമ്മുക്ക : ആ..വേണ്ടേല്‍ വേണ്ട..ഞാനൊരെണ്ണം കുടിക്കാന്‍ പോകുവാ..അപ്പൊ വേണം എന്ന് തോന്നിയാല്‍ പറഞ്ഞാലും മതി..
എഴുത്തുകാരന് ഒന്നും പിടികിട്ടുന്നില്ല.

മമ്മുക്ക : ആ..എന്താ പേര്? താന്‍ എവിടുന്നാ?
എഴുത്തുകാരന്‍ പേര് പറയുന്നു.. നാട് പറയുന്നു..

മമ്മുക്ക : ആ..എന്നാ കഥ തുടങ്ങിക്കോ..ഇടയ്ക്ക്ചായ വേണേല്‍ പറഞ്ഞാല്‍ മതി..!!

ഡേറ്റ് കിട്ടുക, സിനിമ നടക്കുക എന്നത് കഥയുടെ യോഗം പോലിരിക്കും..പക്ഷെ മമ്മുക്ക, അങ്ങേരെപ്പോലെ അങ്ങേര്‍ മാത്രമേ ഉള്ളൂ..!

A different but genuinely genuine human being i have ever met..Happy birth day megastar..!

P.S : അതേയ്, മിഷ്ടര്‍ മമ്മൂട്ടി..കോളേജില്‍ പഠിക്കാന്‍ പോയപ്പോ നാടകം, അഭിനയം എന്നൊക്കെ പറഞ്ഞു നടക്കാതെ juniors വരുമ്പോ ഒന്ന് റാഗ് ചെയ്യാനൊക്കെ പോണാരുന്നു..എന്നാ ഇപ്പൊ ഞാനടക്കം കുറേ പാവങ്ങള്‍ക്ക് വിക്ക് പിടിക്കില്ലാരുന്നു.. !

webdesk

Recent Posts

തീയേറ്റർ ഉത്സവം വീണ്ടും; ‘രാവണപ്രഭു’ റീ റിലീസ് തീയതി പുറത്ത്

മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, സ്‌ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകളുടെ സൂപ്പർ റീ റിലീസ് വിജയത്തിന് ശേഷം വീണ്ടുമൊരു മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ…

2 hours ago

എംപുരാൻ വീണു; മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ഇനി “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഇനി മലയാളത്തിലെ ഏറ്റവും വലിയ ആഗോള…

2 hours ago

കുടുംബ പ്രേക്ഷകരുടെ മനം കവർന്ന് ‘വള’; തിയേറ്ററുകൾ തോറും ഹൃദ്യമായ പ്രതികരണം

സ്വർണ്ണത്തേക്കാൾ, വജ്രത്തേക്കാൾ, അനേകമനേകം രത്നങ്ങളേക്കാൾ മൂല്യമേറിയ ഒരു വള! ചരിത്രത്തിന്‍റെ എണ്ണിയാലൊടുങ്ങാത്ത രഹസ്യങ്ങള്‍ അടങ്ങുന്നൊരു ആഭരണം. കാലം മാറി… ഋതുക്കൾ…

2 hours ago

“കാന്താര ചാപ്റ്റർ -1” ട്രെയിലർ 22ന്, ചിത്രം ഒക്ടോബർ 2ന് തിയേറ്ററുകളിൽ എത്തും

ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 2ന് തന്നെ വേൾഡ് വൈഡ്…

2 hours ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം “വള” ഇന്ന് മുതൽ

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' ഇന്നു മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ ദുൽഖർ…

2 days ago

4കെ അൾട്ര എച്ച്.ഡി, ഡോൾബി അറ്റ്‍മോസ് സാങ്കേതിക മികവോടെ അഞ്ചലിൽ മാജിക് ഫ്രെയിംസ് സിനിമാസിന്‍റെ അർച്ചന തിയേറ്റർ‍ ഉദ്ഘാടനം ചെയ്തു

കൊല്ലം അഞ്ചൽ സ്വദേശികള്‍ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും…

2 days ago

This website uses cookies.