രജനികാന്ത് കഴിഞ്ഞാല്‍ തമിഴ് നാട്ടിനും പുറത്ത് ഏറ്റവുമധികം ആരാധകര്‍ ഉള്ള നടനാണ് വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകര്‍ ഉള്ള തമിഴ് നടന് കൂടെയാണ് വിജയ്. വിജയുടെ ഓരോ സിനിമയുടെ റിലീസും ആരാധകര്‍ വലിയ ആഘോഷമാക്കുകയാണ് പതിവ്.
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഏറെ കാത്തിരിക്കുന്ന സിനിമയാണ് അറ്റ്ലീ സംവിധാനം ചെയ്യുന്ന മെര്‍സല്‍. തെരിയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം അറ്റ്ലീ-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്.
മെര്‍സലില്‍ വിജയിക്ക് ലഭിക്കുന്ന പ്രതിഫല തുക ആരെയും ഞെട്ടിക്കുന്നതാണ്. 35 കോടി രൂപ ആണത്രെ വിജയ് ഈ ചിത്രത്തിന് വേണ്ടി വാങ്ങിയത്. 130 കോടി രൂപയാണ് ചിത്രത്തിന്റെ മൊത്തം ബഡ്ജറ്റ്.
എആര്‍ റഹ്മാന് ആണ് മെര്‍സലിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കാജല്‍, സാമന്ത, നിത്യ മേനോന് എന്നീ നായികമാര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ശ്രീ തെണ്ട്രല് ഫിലിംസ് ഒരുക്കുന്ന നൂറാമത് ചിത്രം കൂടിയാണ് മെര്‍സല്‍. തെരിയെ പോലെ ബോക്സോഫീസ് തകര്‍ക്കുന്ന ഒരു ചിത്രം ആകും ഇതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.