കഴിഞ്ഞ ദിവസം ലോകമെമ്പാടും പ്രദർശനത്തിനെത്തിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രമാണ് മെർസൽ . ആറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകൻ ആയി എത്തിയ ഈ ചിത്രത്തിന് കേരളത്തിലും വമ്പൻ റിലീസ് ആണ് ലഭിച്ചത്. ആരാധകർ ആവേശത്തോടെ സ്വീകരിച്ച ഈ ചിത്രത്തിന് ത്രസിപ്പിക്കുന്ന വരവേൽപ്പാണ് ഇവിടെ നിന്ന് കിട്ടിയത്. മികച്ച പ്രേക്ഷക പ്രതികരണം ആദ്യ ഷോ മുതൽ തന്നെ ലഭിച്ച ഈ ചിത്രം ബോക്സ് ഓഫീസിലും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. കേരളത്തിൽ ഒരു ചിത്രം നേടിയ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടിയത് ഈ വർഷം ഏപ്രിലിൽ ഇവിടെ റിലീസ് ചെയ്ത ബാഹുബലി രണ്ടാം ഭാഗം ആണ്. 320 തീയേറ്ററുകളിൽ നിന്നായി 1400 ഓളം ഷോസ് ആദ്യ ദിനം ഇവിടെ കളിച്ച ബാഹുബലി ആറു കോടി 27 ലക്ഷം രൂപയാണ് ആദ്യ ദിനം ഇവിടെ നിന്ന് നേടിയത്. മെർസൽ ആകട്ടെ 290 സ്‌ക്രീനുകളിൽ നിന്നായി ആറു കോടി 11 ലക്ഷം രൂപയാണ് ആദ്യ ദിനം നേടിയത്.
ബാഹുബലിയോട് ഇഞ്ചോടിഞ്ചു പോരാട്ടമാണ് മെർസൽ ഇപ്പോൾ ബോക്സ് ഓഫീസിൽ നടത്തുന്നത്. ഓൾ ഇന്ത്യ ലെവെലിലും മികച്ച ബോക്സ് ഓഫീസ് പ്രകടഭം നടത്തുന്ന ചിത്രം ആദ്യ ദിനം 30 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ചെന്നൈ സിറ്റിയിൽ നിന്ന് ആദ്യ ദിനം ഒന്നര കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം കബലിയുടെ റെക്കോർഡ് തകർക്കുകയും ചെയ്തു. വിദേശത്തും മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്. ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ തന്നെ മെർസൽ നൂറു കോടി ക്ലബ്ബിൽ എത്തും എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
ആറ്റ്ലീ , വിജയേന്ദ്ര പ്രസാദ് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിൽ വിജയ് മൂന്നു വേഷങ്ങൾ ആണ് ചെയ്യുന്നത്. സാമന്ത, കാജൽ അഗർവാൾ, നിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിൽ നായികാ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എസ് ജെ സൂര്യ വില്ലൻ വേഷത്തിൽ എത്തിയ ഈ ചിത്രത്തിന് വേണ്ടി സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.