വിജയ് നായകനായ ദീപാവലി ചിത്രം മെർസൽ ഈ കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ പ്രദർശനം ആരംഭിച്ചത്. ലോകമെമ്പാടും വൻ വരവേൽപ്പും പ്രേക്ഷകാഭിപ്രായവും ലഭിച്ചു ബോക്സ് ഓഫീസിൽ വമ്പൻ വിജയത്തിലേക്ക് കുതിക്കുന്ന ഈ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് കേരളത്തിലും ലഭിച്ചത്. കേരളത്തിൽ തെക്കു നിന്ന് അങ്ങ് വടക്കു വരെ വമ്പൻ ആഘോഷപരിപാടികളുമായാണ് വിജയ് ആരാധകർ മെർസൽ റിലീസ് ആഘോഷിച്ചത്.
കേരളത്തിലെ ആഘോഷങ്ങൾ തമിഴ് നാടിൻറെ വരെ ശ്രദ്ധ പിടിച്ചു പറ്റി എന്ന് വേണം പറയാൻ. ഇപ്പോഴിതാ തലശ്ശേരി ദളപതി ഗയ്സ് എന്ന തലശ്ശേരി വിജയ് ഫാൻസിന്റെ ആഘോഷം സോഷ്യൽ മീഡിയയിലൂടെ തരംഗമാകുന്നു.
തലശ്ശേരി വിജയ് ഫാന്സിലെ അംഗത്തിന്റെ ഭാര്യ വിജയ്‌യുടെ വലിയ കട്ട് ഔട്ടിൽ പൂ എറിയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ തമിഴ് നാട്ടിൽ വരെ ശ്രദ്ധ നേടുന്നത്. ഒരുപാട് തമിഴ് നടന്മാരുടെ ചിത്രങ്ങൾ ഇവിടെ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും , ഇങ്ങനെ സ്ത്രീ ആരാധകരുടെ വരെ ആഘോഷം കണന്നതു ഇത് ആദ്യമായാണ്.
ആറ്റ്ലീ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത് തേനാന്ദൽ ഫിലിംസ് ആണ്. ആറ്റ്ലീയും കെ വി വിജയേന്ദ്ര പ്രസാദും ചേർന്ന് ആണ് ഈ ചിത്രം രചിച്ചത്.
എ ആർ റഹ്മാൻ സംഗീതം പകർന്ന ഈ ചിത്രത്തിൽ വിജയ് മൂന്നു വേഷങ്ങളിൽ ആണ് എത്തിയത്. മാത്രമല്ല ചിത്രത്തിൽ മൂന്നു നായികമാരും ഉണ്ട്. കാജൽ അഗർവാൾ, സാമന്ത, നിത്യ മേനോൻ എന്നിവരാണ് നായിക വേഷങ്ങൾ അവതരിപ്പിച്ചത്.
എസ് ജെ സൂര്യയുടെ വില്ലൻ വേഷവും ഏറെ കയ്യടി നേടി. കേരളത്തിൽ നിന്ന് ആദ്യ ദിനം ആറ് കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം ലോകമെമ്പാടുനിന്നും ആദ്യ ദിനം 48 കോടിയോളം ബോക്സ് ഓഫീസിൽ നിന്ന് നേടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.