[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സോഷ്യൽ മീഡിയയിൽ വൈറൽ ആയി മേരാ നാം ഷാജി ടിക് ടോക് വീഡിയോസ്..!

സൂപ്പർ ഹിറ്റ് സംവിധായകൻ നാദിർഷ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ മേരാ നാം ഷാജി ഏപ്രിൽ 5ന് തിയറ്ററിൽ എത്തുകയാണ്. എന്നാൽ റിലീസിന് മുൻപേ തന്നെ ഈ ചിത്രത്തെ  പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നു തന്നെ പറയേണ്ടി വരും. കാരണം ടിക് ടോക് വീഡിയോകളിലൂടെ കേരളം മൊത്തം ഇപ്പം ഷാജി മയം ആണെന്ന് പറയാം. മേരാ നാം ഷാജിയിലെ ഡയലോഗ് ഏറ്റെടുത്ത് ടിക്ക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് അനുരാജ്,  പ്രീണ അനുരാജ്, ഫുക്രു എന്നിവരാണ്.
ഈ ചിതത്തിന്റെ പ്രചരണാർത്ഥം ആയി നടക്കുന്ന ഏറ്റവും  മികച്ച ടിക്ക് ടോക്ക് വീഡിയോക്ക് ആയിട്ടിട്ടുള്ള ഒരു മത്സരം സോഷ്യൽ മീഡിയ വഴി നടക്കുകയാണ്. 

ടിക്ക്ടോക്കിൽ മാത്രമല്ല മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും ചത്രത്തിലെ ടീസർ ഡയലോഗ് ഉപയോഗിച്ചുള്ള വീഡിയോകൾ വൈറൽ ആകുകയാണ്. ഷാജി എന്ന പേരിനെ കുറിച്ചുള്ള രസകരമായ ഒരു ഡയലോഗ് ആണ് ഇതിന്റെ ടീസറിനെ ഹിറ്റാക്കിയത്.  മേരാ നാം ഷാജി എന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ടൈറ്റിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടു വരുന്നുണ്ട്. ചിത്രത്തിലെ മൂന്നു ഷാജിമാർ ആയി ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവരാണ് എത്തുന്നത്. ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാൽ, വാട്ട്സ്ആപ്പ് വഴി കേരളത്തിലെ മുഴുവൻ ഷാജിമാരെയും കണക്റ്റ് ചെയ്തു കൊണ്ട് ഷാജിമാരുടെ ഒരു കൂട്ടായ്മയും ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഉണ്ടാക്കിയിട്ടുണ്ട്. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ അടക്കം നിരവധി അംഗങ്ങൾ അടങ്ങുന്ന ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആണിത്. ദിലീപ് പൊന്നൻ ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

22 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.