സൂപ്പർ ഹിറ്റ് സംവിധായകൻ നാദിർഷ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ മേരാ നാം ഷാജി ഏപ്രിൽ 5ന് തിയറ്ററിൽ എത്തുകയാണ്. എന്നാൽ റിലീസിന് മുൻപേ തന്നെ ഈ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നു തന്നെ പറയേണ്ടി വരും. കാരണം ടിക് ടോക് വീഡിയോകളിലൂടെ കേരളം മൊത്തം ഇപ്പം ഷാജി മയം ആണെന്ന് പറയാം. മേരാ നാം ഷാജിയിലെ ഡയലോഗ് ഏറ്റെടുത്ത് ടിക്ക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് അനുരാജ്, പ്രീണ അനുരാജ്, ഫുക്രു എന്നിവരാണ്.
ഈ ചിതത്തിന്റെ പ്രചരണാർത്ഥം ആയി നടക്കുന്ന ഏറ്റവും മികച്ച ടിക്ക് ടോക്ക് വീഡിയോക്ക് ആയിട്ടിട്ടുള്ള ഒരു മത്സരം സോഷ്യൽ മീഡിയ വഴി നടക്കുകയാണ്.
ടിക്ക്ടോക്കിൽ മാത്രമല്ല മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും ചത്രത്തിലെ ടീസർ ഡയലോഗ് ഉപയോഗിച്ചുള്ള വീഡിയോകൾ വൈറൽ ആകുകയാണ്. ഷാജി എന്ന പേരിനെ കുറിച്ചുള്ള രസകരമായ ഒരു ഡയലോഗ് ആണ് ഇതിന്റെ ടീസറിനെ ഹിറ്റാക്കിയത്. മേരാ നാം ഷാജി എന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ടൈറ്റിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടു വരുന്നുണ്ട്. ചിത്രത്തിലെ മൂന്നു ഷാജിമാർ ആയി ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവരാണ് എത്തുന്നത്. ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാൽ, വാട്ട്സ്ആപ്പ് വഴി കേരളത്തിലെ മുഴുവൻ ഷാജിമാരെയും കണക്റ്റ് ചെയ്തു കൊണ്ട് ഷാജിമാരുടെ ഒരു കൂട്ടായ്മയും ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഉണ്ടാക്കിയിട്ടുണ്ട്. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ അടക്കം നിരവധി അംഗങ്ങൾ അടങ്ങുന്ന ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആണിത്. ദിലീപ് പൊന്നൻ ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.