പ്രശസ്ത സംവിധായകൻ നാദിർഷ സംവിധാനം നിർവഹിച്ച മേരാ നാം ഷാജി മികച്ച പ്രേക്ഷക പ്രതികരണം നേടി ബോക്സ് ഓഫീസിൽ വിജയത്തിലേക്ക് കുതിക്കുകയാണ്. ദിലീപ് പൊന്നൻ രചന നിർവഹിച്ച ഈ ചിത്രത്തിൽ ബിജു മേനോൻ, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം കുടുബ പ്രേക്ഷകരെയാണ് ഏറ്റവും കൂടുതൽ രസിപ്പിക്കുന്നതു. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് നിഖില വിമൽ ആണ്. ആസിഫ് അലി, ബിജു മേനോൻ, ബൈജു വേണ്ടിവരുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
മൂന്നു ഷാജിമാരുടെ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. കോഴിക്കോട് ഉള്ള ഷാജി ഉസ്മാൻ ആയി ബിജു മേനോൻ എത്തുമ്പോൾ കൊച്ചിയിൽ ഉള്ള ഊടയ്പ് ഷാജി ആയി ആസിഫ് അലി എത്തുന്നു. തിരുവനന്തപുരത്തുകാരൻ ഷാജി സുകുമാരൻ ആയി എത്തുന്നത് ബൈജു ആണ്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീനിവാസനും സുരഭി ലക്ഷ്മിയും ധർമജനും, നിർമ്മൽ, മൈഥിലി, നവാസ്, ഗണേഷ് കുമാർ, സാദിഖ്, രഞ്ജിനി ഹരിദാസ്, ടിനി ടോം എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. എമിൽ മുഹമ്മദ് ഒരുക്കിയ സംഗീതവും വിനോദ് ഇല്ലമ്പിളിയുടെ ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ മികവിൽ നിർണ്ണായകമായി വന്നിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഘടകങ്ങൾ കോർത്തിണക്കിയ ഒരു ചിത്രമാണ് മേരാ നാം ഷാജി.
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
This website uses cookies.