ഉണ്ണി മുകുന്ദനെ നായകനാക്കി മേപ്പടിയാൻ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് വിഷ്ണു മോഹൻ. പ്രേക്ഷക പ്രീതി നേടിയ ഈ ചിത്രം ദേശീയ പുരസ്‍കാരവും നേടിയിരുന്നു. അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ബിജു മേനോൻ ചിത്രമായ ‘കഥ ഇന്ന് വരെ’ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടയിലാണ് തന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളും വിഷ്ണു പുറത്ത് വിട്ടത്.
മലയാളത്തിന്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ചിത്രമാണ് താൻ ഇനി ചെയ്യുക എന്നാണ് വിഷ്ണു പറയുന്നത്. ഒരു ബിഗ് ബഡ്ജറ്റ് ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രമെന്നും, പൃഥ്വിരാജ് പ്രൊഡക്ഷൻസ് മറ്റൊരു കമ്പനിയുമായി ചേർന്നായിരിക്കും ഈ സിനിമ നിർമ്മിക്കുക എന്നും വിഷ്ണു വെളിപ്പെടുത്തി.
ഏകദേശം 2 വർഷം മുൻപാണ് താൻ ഇതിന്റെ കഥ പൃഥ്വിരാജ് സുകുമാരനോട് പറഞ്ഞതെന്നും, കഥ കേട്ട് ഏഴു മിനിട്ടിനകമാണ് താൻ ഈ ചിത്രം ചെയ്യുന്നു എന്ന് പൃഥ്വിരാജ് തീരുമാനിച്ചതെന്നും വിഷ്ണു ഒരു റേഡിയോ അഭിമുഖത്തിൽ വെളിപ്പെടുത്തി. വിഷ്ണുവുമൊത്ത് ചിത്രം ചെയ്യുന്ന കാര്യം, ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ പൃഥ്വിരാജ് സുകുമാരനും സ്ഥിരീകരിച്ചിരുന്നു.
ഇപ്പോൾ മോഹൻലാൽ നായകനായ എമ്പുരാൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്, അതിന് ശേഷം വിപിൻ ദാസ് ഒരുക്കുന്ന സന്തോഷ് ട്രോഫിയിലാകും അഭിനയിക്കുക. നിസാം ബഷീർ ചിത്രം, എസ് മഹേഷിന്റെ കാളിയൻ എന്നിവയും പൃഥ്വിരാജ് കമ്മിറ്റ് ചെയ്ത ചിത്രങ്ങളാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.