മലയാളത്തിലെ പ്രശസ്ത യുവ താരങ്ങളിൽ ഒരാളായ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മേപ്പടിയാൻ. നവാഗത സംവിധായകന്‍ വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മേപ്പടിയാന്‍ ഇപ്പോൾ പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. സെൻസറിങ് കഴിഞ്ഞ ഈ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത് എന്നുള്ള വിവരം ഉണ്ണി മുകുന്ദൻ തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ എല്ലാവർക്കുമായി പങ്കു വെച്ചു. അഞ്ജു കുര്യൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്,മേജര്‍ രവി, നിഷ സാരംഗ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വല്‍സന്‍, മനോഹരിയമ്മ എന്നിവരും അഭിനയിക്കുന്നു. രാഹുല്‍ സുബ്രഹ്‌മണ്യനാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
വിജയ് യേശുദാസ്, നിത്യ മാമന്‍, കാര്‍ത്തിക് എന്നിവരാണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇതിലെ നായക കഥാപാത്രത്തിന് വേണ്ടി ഉണ്ണി മുകുന്ദൻ നടത്തിയ ഫിസിക്കൽ മേക് ഓവർ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തത്. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ സംരഭമായ യുഎംഎഫിന്റെ ആദ്യ ചിത്രമാണ് മേപ്പടിയാന്‍ എന്നതും എടുത്തു പറയണം. നീല്‍ ഡി കുഞ്ഞ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നായ മേപ്പടിയാൻ, അദ്ദേഹത്തിന്റെ കരിയറിലെ വമ്പൻ ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. സാബു മോഹൻ കലാസംവിധാനം നിർവഹിച്ച ഈ ചിത്രം പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചിത്രീകരണം പൂർത്തിയാക്കിയ മലയാള സിനിമകളിൽ ഒന്നാണ്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.