ദുബായ് എക്സ്പോ ഇന്ത്യ പവലിയനിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന മലയാള ചിത്രം എന്ന ബഹുമതി നേടിയെടുത്തിരിക്കുകയാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. ഇന്ത്യ പവലിയനിൽ അതിഥികൾക്ക് മുന്നിലായിരുന്നു ഈ ചിത്രത്തിന്റെ പ്രദർശനം നടന്നത്. എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന ചിത്രം മലയാളത്തിലാണെന്നതിൽ അഭിമാനമുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഈ ചിത്രത്തിലെ നായകൻ മാത്രമല്ല, ഇതിന്റെ നിർമ്മാതാവ് കൂടിയാണ് ഉണ്ണി മുകുന്ദൻ. തന്റെ പ്രൊഡക്ഷൻ ബാനർ ആയ ഉണ്ണി മുകുന്ദൻ ഫിലിമ്സിന്റെ ബാനറിൽ ഉണ്ണി ആദ്യമായി നിർമ്മിച്ച ചിത്രമാണ് മേപ്പടിയാൻ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സോളോ ഹിറ്റ് ആയി ഈ ചിത്രം മാറിയിരുന്നു. നവാഗതനായ വിഷ്ണു മോഹൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ മാസമാണ് തീയേറ്ററുകളിൽ എത്തിയത്.
ദുബായ് എക്‌സ്‌പോ പോലൊരു ലോക വേദിയിൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമാണെന്ന് സംവിധായകൻ വിഷ്ണു മോഹനും പറയുന്നു. പ്രവാസി മലയാളിയായ സജീവ് പുരുഷോത്തമനാണ് മേപ്പടിയാൻ എന്ന ചിത്രം എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി നൽകിയത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് അഞ്ജു കുര്യൻ ആണ്. ജയകൃഷ്ണൻ എന്ന് പേരുള്ള മോട്ടോർ മെക്കാനിക്ക് ആയാണ് ഉണ്ണി മുകുന്ദൻ ഇതിൽ അഭിനയിച്ചത്. ഒരേ സമയം ഡ്രാമയും ത്രില്ലറുമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.