മലയാള സിനിമയിൽ ഒരുകാലത്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് തിളങ്ങി നിന്നിരുന്ന താരമാണ് മേഘ്‌ന രാജ്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ ഭാഗമാവുന്നത് മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിൽ ശക്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. കുരുക്ഷേത്ര എന്ന കന്നഡ ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. കന്നഡ നടനും മേഘ്‌ന രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജ വിടപറഞ്ഞത് ഈ വർഷം ജൂലൈയിൽ ആയിരുന്നു. കുടുംബത്തിലേക്ക് പുതിയ അതിഥി വരുന്ന സമയത്തായിരുന്നു ചിരുവിന്റെ വിയോഗം.
ഗർഭിണിയായിരുന്ന മേഘ്‌ന രാജ് ഇരട്ട കുട്ടികൾക്ക് ജന്മം നൽകി എന്ന തരത്തിലുള്ള വാർത്തകൾ ആദ്യം പുറത്തുവന്നിരുന്നു. അതെല്ലാം തെറ്റായ പ്രചരണവും വ്യാജ വാർത്തയുമാണെന്ന് ചൂണ്ടിക്കാട്ടി മേഘ്‌ന രാജ് തന്നെ രംഗത്ത് വന്നിരുന്നു. തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്ന് അറിയിച്ചുകൊണ്ട് അടുത്തിടെ നടന്ന ഒരു ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട 2 വ്യക്തികൾ, ചിരുവിനും ഇങ്ങനെയായിരുന്നു വേണ്ടത് എന്ന വൈകാരികമായ അടിക്കുറിപ്പും താരം നൽകുകയുണ്ടായി. ചിരഞ്ജീവി സർജ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആ ചടങ്ങളിൽ കാണാൻ സാധിക്കും. ചിരുവിന്റെ ഒരു വലിയൊരു കട്ടൗട്ട് ചടങ്ങിൽ വച്ചിരിക്കുകയാണ്. മേഘ്‌ന രാജ് എല്ലാ ചിത്രങ്ങളും പകർത്തിയിരിക്കുന്നത് ആ കട്ടൗട്ടിന്റെ ഒപ്പമായിരുന്നു. കന്നഡ ഇൻഡസ്ട്രിയിലെ വളരെ ശ്രദ്ധേയമായ ഒരു താരം കൂടിയായിരുന്നു ചിരഞ്ജീവി സർജ. 2009 ൽ പുറത്തിറങ്ങിയ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് കന്നഡ ഇൻഡസ്ട്രിയിലേക്ക് കടന്നുവരുന്നത്. 11 വർഷത്തെ സിനിമ ജീവിതത്തിൽ ഈ വർഷം പുറത്തിറങ്ങിയ ശിവർജ്ജുന എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ വിടവാങ്ങൽ ഇപ്പോളും കന്നഡ ഇൻഡസ്ട്രിയ്ക്ക് ഒരു നഷ്ടം തന്നെയാണ്.
ഫോട്ടോ കടപ്പാട്: CLASSY CAPTURES
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.