[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അവതാർ 2 വിനെ പിന്നിലാക്കി മെഗാസ്റ്റാറിന്റെ കണ്ണൂർ സ്ക്വാഡിന്റെ പുത്തൻ നേട്ടം

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രം തീയേറുകളിൽ വമ്പൻ വിജയമാണ് നേടിയത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായ ഈ ചിത്രത്തിന്റെ മൊത്തമുള്ള ബിസിനസ്സ് ആയി കണ്ണൂർ സ്‌ക്വാഡ് 100 കോടിയോളം രൂപ നേടിയെന്നാണ് മമ്മൂട്ടി കമ്പനി പുറത്ത് വിട്ട വിവരങ്ങൾ പറയുന്നത്. ആഗോള ഗ്രോസ് കളക്ഷനായി 80 കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം മറ്റ് ബിസിനസ്സുകൾ വഴി കൂടി നേടിയ കണക്കാണ് ഈ 100 കോടി.

ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെ 2023ൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ എന്ന ഖ്യാതിയാണ് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്. എട്ട് സിനിമകളെ പിന്നിലാക്കിയാണ് കണ്ണൂർ സ്ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സീരീസുകളും ഇക്കൂട്ടത്തിലുണ്ട്. തെലുങ്ക് ചിത്രം സ്കന്ദയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്നാം സ്ഥാനത്ത് മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന്റെ കിം​ഗ് ഓഫ് കൊത്തയാണ്. ​ഗുഡ് നൈറ്റ്, ആബി71 ഇന്ത്യാസ് ടോപ് സീക്രട്ട് മിഷൻ, ​ഗാർഡിയൻസ് ഓഫ് ദി ​ഗ്യാലക്സി, പിച്ചൈക്കാരൻ 2, അവതാർ: ദ വേ ഓഫ് വാട്ടർ, രോമാഞ്ചം എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് സിനിമകളും സീരീസുകളും.

നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്നാണ്. മമ്മൂട്ടിയോടൊപ്പം അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് സുഷിൻ ശ്യാമാണ്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.