മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രം തീയേറുകളിൽ വമ്പൻ വിജയമാണ് നേടിയത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായ ഈ ചിത്രത്തിന്റെ മൊത്തമുള്ള ബിസിനസ്സ് ആയി കണ്ണൂർ സ്‌ക്വാഡ് 100 കോടിയോളം രൂപ നേടിയെന്നാണ് മമ്മൂട്ടി കമ്പനി പുറത്ത് വിട്ട വിവരങ്ങൾ പറയുന്നത്. ആഗോള ഗ്രോസ് കളക്ഷനായി 80 കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം മറ്റ് ബിസിനസ്സുകൾ വഴി കൂടി നേടിയ കണക്കാണ് ഈ 100 കോടി.
ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെ 2023ൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ എന്ന ഖ്യാതിയാണ് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്. എട്ട് സിനിമകളെ പിന്നിലാക്കിയാണ് കണ്ണൂർ സ്ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സീരീസുകളും ഇക്കൂട്ടത്തിലുണ്ട്. തെലുങ്ക് ചിത്രം സ്കന്ദയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്നാം സ്ഥാനത്ത് മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയാണ്. ഗുഡ് നൈറ്റ്, ആബി71 ഇന്ത്യാസ് ടോപ് സീക്രട്ട് മിഷൻ, ഗാർഡിയൻസ് ഓഫ് ദി ഗ്യാലക്സി, പിച്ചൈക്കാരൻ 2, അവതാർ: ദ വേ ഓഫ് വാട്ടർ, രോമാഞ്ചം എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് സിനിമകളും സീരീസുകളും.
നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്നാണ്. മമ്മൂട്ടിയോടൊപ്പം അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് സുഷിൻ ശ്യാമാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.