മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ഉണ്ട’. സ്റ്റൈലിഷ് പോലീസ് കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള മെഗാസ്റ്റാർ മമ്മൂട്ടി ഇത്തവണ സാധാരണക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററും എല്ലാം തന്നെ സിനിമ പ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ടീസർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ടീസറുകളിൽ ഒന്നാണ് ഉണ്ടയുടെ ടീസർ എന്നാണ് ആരാധകരും സിനിമ പ്രേമികളും അവകാശപ്പെടുന്നത്. യൂ ട്യൂബ് ട്രെൻഡിങ് പൊസിഷനിൽ ദിവസങ്ങളോളം ഉണ്ടയുടെ ടീസർ തന്നെയാണ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്.
കോമഡി ആക്ഷൻ ത്രില്ലർ രൂപത്തിലാണ് ഉണ്ട ഒരുക്കിയിരിക്കുന്നത്. മണികണ്ഠൻ സി.പി എന്ന പോലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, ഗ്രിഗറി ജേക്കബ്, ആസിഫ് അലി, അർജ്ജുൻ അശോകൻ, അഭിരാം, എന്നിവരും പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഉണ്ടയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഹർഷദാണ്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മൂവി മില്ലിന്റെയും ജമിനി സ്റ്റുഡിയോസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഈദ് റിലീസായി ചിത്രം അടുത്ത മാസം പ്രദർശനത്തിനെത്തും.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.