കോഴിക്കോട് സാമൂതിരിയുടെ നാവികപ്പടയുടെ തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ വേഷത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്ന ബിഗ് ബജറ്റ് ചിത്രമായ ‘കുഞ്ഞാലിമരയ്ക്കാർ’ ആഗസ്റ്റ് സിനിമാസ് അനൗണ്‍സ് ചെയ്‌തിരുന്നു. വളരെ ആവേശത്തോടെയാണ് മെഗാസ്റ്റാറിന്റെ ആരാധകർ ഈ വാർത്തയെ സ്വീകരിച്ചത്. അനൗൺസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ ഫാൻ മേയ്ഡ് ടീസറും പുറത്തിറങ്ങി.
കഴിഞ്ഞ വര്‍ഷം കേരളാ ടൂറിസം വകുപ്പിന് വേണ്ടി ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കിയ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ആനിമേറ്റഡ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിൽ മമ്മൂട്ടിയുടെ രൂപത്തിൽ കുഞ്ഞാലിമരയ്ക്കാരെ ദൃശ്യവൽക്കരിച്ചിരുന്നു. കുഞ്ഞാലിമരയ്ക്കാര്‍ക്ക് ശബ്ദം നല്‍കിയതും മമ്മൂട്ടിയായിരുന്നു. ഈ ഡയലോഗുകളാണ് ടീസറിൽ ഉപയോഗിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രമായിരിക്കും കുഞ്ഞാലിമരക്കാര്‍. അംബേദ്കര്‍, പഴശ്ശിരാജ എന്നീ കഥാപാത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി മറ്റൊരു ചരിത്രപുരുഷനായി വെള്ളിത്തിരയിലെത്തുന്നുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിനായി ടി പി രാജീവന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനായി അണിനിരയ്ക്കുന്നത്.അതേസമയം ജര്‍മ്മന്‍ ജാപ്പനീസ് അടക്കം വിദേശ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും മലയാളത്തില്‍ നിന്ന് രണ്ടോ മൂന്നോ താരങ്ങള്‍ മാത്രമേ ചിത്രത്തിൽ ഉണ്ടാകുകയുള്ളുവെന്നും ആഗസ്റ്റ് സിനിമാസ് ഉടമകളിലൊരാളായ ഷാജി നടേശന്‍ വ്യക്തമാക്കി.
അമ്പതാണ്ടുകൾക്ക് മുൻപ് കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം ആസ്‍പദമാക്കി മലയാളത്തിൽ ഒരു ചലച്ചിത്രം വന്നിരുന്നു. ടി.കെ. പരീക്കുട്ടി നിർമ്മിച്ച് എസ്.എസ്. രാജൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊട്ടാരക്കര ശ്രീധരൻ നായരാണ് കുഞ്ഞാലിമരയ്ക്കാരുടെ വേഷമവതരിപ്പിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടിയിരുന്നു
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
This website uses cookies.