ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധാന സഹായിയായി വർഷങ്ങളോളം പ്രവർത്തിച്ച ഷാജി പാടൂരാണ് ചിത്രത്തിന്റെ സംവിധാനം. മാസ്സ് ലുക്കിൽ എത്തിയ പോസ്റ്റർ എന്ത് തന്നെയായാലും ആരാധകർക്ക് വലിയ ആവേശമാകുമെന്ന് ഉറപ്പാണ്. ആക്ഷന് പ്രാധാന്യം നല്കിയൊരുക്കിയ അബ്രഹാമിന്റെ സന്തതികൾ രചിച്ചിരിക്കുന്നത് സംവിധായകൻ കൂടിയായ ഹനീഫ് അദേനിയാണ്. ഹനീഫ് അദെനി സംവിധാനം ചെയ്ത ആദ്യ ചിത്രം ഗ്രേറ്റ് ഫാദറിൽ മമ്മൂട്ടി തന്നെയായിരുന്നു നായകൻ. ചിത്രം വലിയതോതിൽ ആഘോഷമായാണ് എത്തിയത്. ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിലൊന്നുമായി മാറി. ആക്ഷൻ രംഗങ്ങളിലും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളിലും പുത്തൻ അനുഭവം മലയാളികൾക്ക് നൽകാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ആരാധക പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും വൻ വിജയവുമായ ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടിക്കായി ഹനീഫ് അദേനി തിരക്കഥയെഴുതിയത് കൊണ്ട് തന്നെ, ആരാധകർ വലിയ പ്രതീക്ഷയിലാണ്.
ചിത്രത്തിൽ കനിഹയാണ് മമ്മൂട്ടിയുടെ . ഊഴം, കല വിപ്ലവം പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അൻസൺ പോൾ ചിത്രത്തിൽ സുപ്രാധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗ്യാങ്‌സ്റ്റർ, ചങ്ക്സ്, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിൽ ഛായാഗ്രഹണം നിർവ്വഹിച്ച ആൽബിയാണ് അബ്രാഹാമിന്റെ സന്തതികൾക്ക് വേണ്ടിയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റിനു വേണ്ടി ടി. എൽ ജോർജ്, ജോബി ജോർജ് തുടങ്ങിയവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.