മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച് 2009 ല്‍ റിലീസ് ചെയ്ത പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ വീണ്ടും റിലീസ് ചെയ്യുന്നു. നാളെ മുതൽ ചിത്രം കേരളത്തിൽ വീണ്ടും പ്രദർശനം ആരംഭിക്കും. റീ റിലീസ് പോസ്റ്റർ പങ്ക് വെച്ച് കൊണ്ട് മമ്മൂട്ടി തന്നെയാണ് ഡേറ്റ് പുറത്ത് വിട്ടത്. 4കെ അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്ത് റീ റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ.
നേരത്തെ മോഹൻലാൽ ചിത്രങ്ങളായ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നിവ ഇങ്ങനെ റീ റിലീസ് ചെയ്യുകയും മൂന്നു ചിത്രങ്ങളും സൂപ്പർ വിജയം നേടുകയും ചെയ്തിരുന്നു. അഞ്ച് കോടിയോളമാണ് ഈ മൂന്ന് ചിത്രങ്ങളും റീ റീലിസിൽ നേടിയെടുത്ത കളക്ഷൻ. പാലേരി മാണിക്യത്തിന് എത്ര വലിയ വരവേൽപ്പാണ് മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും നൽകുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ വല്യേട്ടൻ, അമരം, ഒരു വടക്കൻ വീരഗാഥ, ആവനാഴി എന്നിവയും റീ റിലീസ് ചെയ്യുമെന്നാണ് സൂചന.
മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ പാലേരി മാണിക്യം നിര്‍മ്മിച്ചിരിക്കുന്നത് മഹാ സുബൈറും എ വി അനൂപും ചേര്‍ന്നാണ്. 2009 ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രത്തിൽ മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. മനോജ് പിള്ള കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ശരത്, ബിജിബാൽ, കഥ ടി പി രാജീവൻ എന്നിവരാണ്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.