Oru Kuttanadan Blog Movie
മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. മമ്മൂട്ടിയുടെ അവസാനമായി പുറത്തിറങ്ങിയ ‘അബ്രഹാമിന്റെ സന്തതികൾ’ക്ക് ശേഷം വിജയം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’.അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായിയെത്തുന്നത്. കുട്ടനാടിന്റെ പഞ്ചാത്തലത്തിൽ ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ‘ഒരു കുട്ടനാടൻ ബ്ലോഗ്’ ഹാസ്യത്തിനും, പ്രണയത്തിനും വൈകാരിക രംഗങ്ങൾക്കും തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനറായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പോസ്റ്ററിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ചിത്രത്തിന് സാധിച്ചു.
‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന ചിത്രത്തിന്റെ ടീസർ ഇന്ന് രാത്രി 7 മണിക്ക് മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പേജിലൂടെ പുറത്തുവിടും. ഏറെ വ്യത്യസ്തമായ ഒരു ടീസറാണ് അണിയറയിൽ ഒരുങ്ങുന്നതെനാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഹരി എന്ന കഥാപാത്രത്തെ കേന്ദ്രികരിച്ചായിരിക്കും ടീസർ എന്നും സൂചനയുണ്ട്. നാട്ടിലെ ചെറുപ്പക്കാരുടെ പ്രിയങ്കരനായ വ്യക്തിയായിട്ടാണ് ചിത്രത്തിൽ ഉടനീളം മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഒരു യുവാവിന്റെ ബ്ലോഗ് എഴുത്തിലെ കേന്ദ്ര കഥാപാത്രമാണ് മമ്മൂട്ടിയെന്നും സൂചനയുണ്ട്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ടീസർ തന്നെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.
ജേക്കബ് ഗ്രിഗറി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ്, സഞ്ജു ശിവാറാം, ജൂഡ് ആന്റണി തുടങ്ങിയവർ മമ്മൂട്ടിയോടൊപ്പം എപ്പോഴും കൂടെയുള്ള യുവാക്കളായി ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ നെടുമുടി വേണു, സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, തെസ്നി ഖാൻ, നന്ദൻ ഉണ്ണി, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. മെമ്മറിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുരളി ഫിലിംസിന്റെ ബാനറിൽ പി.കെ മുരളീധരനും ശാന്ത മുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.