കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. 2020 ൽ കൊവിഡ് മഹാമാരിയെ തുടർന്ന് തിയേറ്ററുകൾ അടച്ചിട്ടതോടെ താരത്തിന്റെ സിനിമകളൊന്നും പുറത്തു വന്നില്ലെങ്കിലും സോഷ്യൽ മീഡിയ വഴി പുറത്തുവന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് 2020 ന്റെ അവസാനം ആരാധകരുടെ മനസ് കീഴടക്കിയത്. കറുത്ത വസ്ത്രം ധരിച്ച് വല്യേട്ടൻ സ്റ്റൈലിൽ മീശ പിരിച്ചാണ് അദ്ദേഹം എത്തിയത്. ഇപ്പോൾ മറ്റൊരു കിടിലൻ ലുക്കിലാണ് മെഗാസ്റ്റാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താടിയും മുടിയും വളർത്തി മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ലോക്ക് ഡൗൺ കാലം മെഗാസ്റ്റാർ വീട്ടിൽ തന്നെയായിരുന്നു ചിലവഴിച്ചത്. ഫോട്ടോഗ്രഫിയോട് കമ്പമുള്ള താരം കിളിയുടെ ചിത്രം പകർത്തുന്ന ഫോട്ടോ ലോക്ക് ഡൗൺ കാലത്ത് പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ പങ്കുവെച്ച വർക്കൗട്ട് ചിത്രവും ദേശീയ മാധ്യമങ്ങൾ വരെ ആഘോഷമാക്കിയിരുന്നു. വർക്ക് അറ്റ് ഹോം എന്ന അടിക്കുറിപ്പോടെയാണ് മെഗാസ്റ്റാർ അദ്ദേഹത്തിന്റെ ജിം ചിത്രം പങ്കുവെച്ചത്. മെഗാസ്റ്റാറിന്റെ പിറന്നാൾ ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതേസമയം ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചിട്ടും താരം വീടിന് പുറത്ത് ഇറങ്ങിയിരുന്നില്ല. 275 ദിവസങ്ങൾക്ക് ശേഷം പുറത്തിറങ്ങി സുഹൃത്തുക്കളോടൊപ്പം തട്ടുകടയിൽ സുലൈമാനി കുടിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. കൊച്ചിയുടെ നിയുക്ത മേയർ അനിൽ കുമാറിനൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അനിൽ കുമാറും കൗൺസിലർ സി ഡി ബിന്ദുവും മമ്മൂട്ടിയെ വീട്ടിലെത്തി സന്ദർശിച്ച വേളയിൽ പകർത്തിയ ചിത്രമാണ് ഇത്. വെള്ള മുണ്ടും കുർത്തയും ധരിച്ചാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.