Madura Raja Movie
2010 കേരളക്കരയിൽ തരംഗം സൃഷ്ട്ടിച്ച മമ്മൂട്ടി ചിത്രമായിരുന്നു ‘പോക്കിരിരാജാ’. മമ്മൂട്ടി- പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രമായിയെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തിരുന്നു. രാജാ എന്ന മമ്മൂട്ടി കഥാപാത്രത്തെ കേന്ദ്രികരിച്ചു രണ്ടാം ഭാഗമുണ്ടാവുമെന്ന് സംവിധായകൻ വൈശാഖ് പിന്നീട് അറിയിക്കുകയുണ്ടായി. സിനിമ പ്രേമികളെ എല്ലാവരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ‘മധുരാജ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രേക്ഷകരും ആരാധകരും ഏറെ ആവേശത്തോടെയാണ് ഈ ചിത്രത്തെ നോക്കി കാണുന്നത്. തമിഴ് നടൻ ജയ് ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഉടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് നായികമാരായി ചിത്രത്തിൽ വേഷമിടുന്നത്. ആക്ഷൻ, കോമഡി, സസ്‌പെൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു മാസ്സ് എന്റർട്ടയിനറായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
മധുരാജയുടെ ആദ്യ ഷെഡ്യുൾ കൊച്ചിയിൽ ഇന്നലെ ആരംഭിച്ചു, മമ്മൂട്ടി ആഗസ്റ്റ് 20നാണ് ചിത്രത്തിൽ ജോയിൻ ചെയ്യുക. 120 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒറ്റ ഷെഡ്യൂൾ ചിത്രീകരണം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കേരളം, തമിഴ്നാട് എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ. ഹോളിവുഡ് നിലവാരത്തിലുള്ള വി. എഫ്. എക്‌സ് വർക്കുകളാണ് ചിത്രത്തിന് വേണ്ടി ഒരുക്കുന്നത്. ഉദയകൃഷ്ണയാണ് മധുരാജയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ആർ.ക്കെ സുരേഷ്, നെടുമുടി വേണു, ബാല, സിദ്ദിക്ക്, മണിക്കുട്ടൻ, വിജയരാഘവൻ, സലിം കുമാർ, അജു വര്ഗീസ്, ധർമജൻ, ബിജു കുട്ടൻ, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസാണ് വിതരണത്തിനെത്തിക്കുന്നത്. മലയാളം, തമിഴ്, തെലുഗ് ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തും.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.