മത്സരം മുറുകുന്നു സൂപ്പർതാരങ്ങളുടെ കുഞ്ഞാലിമരക്കാർ വീണ്ടും മത്സരിക്കുവാൻ എത്തും എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ കുഞ്ഞാലി മരക്കാർ ഒരുക്കുന്നു എന്ന വാർത്ത ഇന്നലെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്നു പേരുനൽകിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്നലെ നടക്കുകയുണ്ടായി. നൂറുകോടിയോളം ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് ഫിലിംസും സന്തോഷ് ടി കുരുവിളയും സി. ജെ. റോയ് ചേർന്നാണ്. ഇന്നലെ ചിത്രം പ്രഖ്യാപിച്ചത് മുതൽ ആരാധകർ ആവേശത്തിൽ ഇരിക്കെയാണ് പുതിയ വാർത്ത എത്തുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മുൻപ് കുഞ്ഞാലി മരയ്ക്കാറുടെ ചരിത്രം അവതരിപ്പിക്കുവാനായി ഷാജി നടേശനും സന്തോഷ് ശിവനും ശ്രമിച്ചിരുന്നു പിന്നീട് അതിനെപ്പറ്റി അണിയറയിൽ നിന്നും വാർത്തകളൊന്നും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്നലത്തെ പ്രഖ്യാപനം മമ്മൂട്ടി ആരാധകർക്ക് വലിയ നിരാശ സമ്മാനിച്ചിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരായി കാണാനാകില്ല എന്ന് ചർച്ചകൾക്കിടയിൽ ആണ് പുതിയ പോസ്റ്റുമായി നിർമാതാവ് ഷാജി നടേശൻ എത്തിയിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് പോലെ തന്നെ എത്തുമെന്നാണ് ഷാജി നടേശൻ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. തലപോയാലും മാനം കളയാത്ത മലയാളി ഉള്ളിടത്തോളം കാലം നാം പൊരുതും എന്ന തലക്കെട്ടോടു കൂടിയ പുതിയ പോസ്റ്ററാണ് ഷാജി നടേശൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതോടുകൂടി മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരും ഉടൻതന്നെ പ്രഖ്യാപിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു എന്തായാലും മമ്മൂട്ടി ആരാധകർക്ക് വലിയ ആവേശമായി തീർന്നിരിക്കുകയാണ് ഈ വാർത്ത. ടി. പി. രാജീവനും ശങ്കർ രാമകൃഷ്ണനും തിരക്കഥ നിർവ്വഹിച്ച കുഞ്ഞാലിമരക്കാരുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.