മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകനായി യുവ സൂപ്പർ താരം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഇപ്പോൾ 130 കോടി കളക്ഷനും പിന്നിട്ടു മലയാളത്തിലെ എറ്റവും വലിയ വിജയമായി മാറുകയാണ്. ഈ ചിത്രം റിലീസ് ആവുന്നതിനു മുമ്പ് തന്നെ ഈ ചിത്രം കാണണം എന്ന് പൃഥ്വിരാജ് മെഗാ സ്റ്റാർ മമ്മൂട്ടിയോട് അപേക്ഷിച്ചിരുന്നു. ഇപ്പോളിതാ പൃഥ്വിരാജ് സുകുമാരന്റെ ആഗ്രഹം സഫലമാക്കി മെഗാസ്റ്റാർ മമ്മൂട്ടി തന്റെ കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് തന്റെ പ്രിയപ്പെട്ട ലാലിന്റെ ലൂസിഫർ കണ്ടു. ഈ വിവരം സ്ഥിതീകരിച്ചത് റെഡ് FM പ്രോഗ്രാം ആയ റെഡ് കാർപെറ്റിൽ RJ മൈക്കിന്റെ അതിഥിയായി എത്തിയ ദുൽഖർ സൽമാൻ ആണ്. ഒരു യമണ്ടൻ പ്രേമകഥയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ അഭിമുഖ സംഭാഷണത്തിന് എത്തിയതാണ് ദുൽഖർ. “ലൂസിഫർ കണ്ടോ?” എന്നു അവതാരകൻ ചോദിച്ചപ്പോൾ ദുൽഖർ നൽകിയ ഉത്തരം ” ഞാൻ കണ്ടിട്ടില്ല. വാപ്പച്ചി ലൂസിഫർ കണ്ടിട്ടുണ്ട്” എന്നാണ്.
മമ്മൂട്ടി ലുസിഫെർ കാണുന്ന നേരത്ത് ദുൽഖർ സൽമാൻ സിനിമയുടെ കഥ കേൾക്കുകയായിരുന്നു എന്നും അന്നേരം മമ്മൂട്ടിയും കുടുംബവും ഇരുന്ന് ലൂസിഫർ കണ്ടു എന്നും ദുൽഖർ പറയുന്നു. താൻ സിനിമയുടെ ചില ഭാഗങ്ങൾ മാത്രം ആണ് കണ്ടിട്ടുള്ളു എന്നും ഉടനെ മുഴുവൻ കാണണം എന്നും യുവ താരം പറയുന്നു. അതോടൊപ്പം തന്റെ വാപ്പച്ചിക്ക് ലാലേട്ടനോട് ഉള്ള ഇഷ്ടത്തെ കുറിച്ചും ദുൽഖർ പറയുന്നു. വാപ്പച്ചിയുടെയും ലാലേട്ടന്റെയും സ്നേഹം കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട് എന്നും അവർ തമ്മിലുള്ള ബോണ്ട് ശരിക്കും ഗംഭീരമാണ് എന്നും ദുൽഖർ പറയുന്നു. ചെറുപ്പം മുതലേ താൻ അത് കണ്ടിട്ടുണ്ട് എന്നും ഇത് കാണുമ്പോൾ ഇവരുടെ പേരിൽ ബാക്കി ഉള്ളവർക്ക് എന്താ ഇത്ര പ്രശ്നം എന്ന് തോന്നിയിട്ടുണ്ട് ദുൽഖർ പറയുന്നു.
കൊക്കെയ്ന് കേസില് പ്രശസ്ത മലയാള സിനിമാ താരം ഷൈന് ടോം ചാക്കോ കുറ്റവിമുക്തന്. ഷൈൻ ടോം ചാക്കോ ഉള്പ്പെടെയുള്ള കേസിലെ…
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില് നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ…
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച 'നാരായണീന്റെ മൂന്നാണ്മക്കൾ' ഗംഭീര…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
This website uses cookies.