കനത്ത മഴ മൂലം കേരളമെങ്ങും വെള്ളപ്പൊക്ക ഭീഷണിയും അതിനെ തുടർന്നുള്ള പ്രശ്നങ്ങളും നേരിടുകയാണ്. പല സ്ഥലങ്ങളിലും വെള്ളം പൊങ്ങിയത് കൊണ്ട് കുടുംബത്തോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ് ആളുകൾ. ഇടുക്കിയിലെ അണക്കെട്ടുകൾ കൂടി തുറന്നു വിട്ടതോടെ എറണാകുളം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിൽ ആയി കഴിഞ്ഞു. ഇപ്പോഴിതാ എറണാകുളം ജില്ലയിലെ പ്രളയ ബാധിത പ്രദേശം സന്ദർശിച്ചു കൊണ്ട് മെഗാ സ്റ്റാർ മമ്മൂട്ടിയും എത്തി. എറണാകുളം പറവൂർ തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ ആണ് മമ്മൂട്ടി എത്തിയത്. മുന്നൂറ്റി അൻപതോളം കുടുംബങ്ങൾക്കാണ് തേലത്തുരുത്തിൽ തങ്ങളുടെ വീട് വിട്ടിറങ്ങേണ്ടി വന്നത്. അവരെ പാർപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ടെത്തിയാണ് മമ്മൂട്ടി സഹായ വാഗ്ദാനം നൽകിയത്.
അവിടെ ഉള്ള ഒരു പബ്ലിക് ഓഡിറ്റോറിയത്തിൽ ആണ് അവരെ മാറ്റി പാർപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയെ സന്തോഷത്തോടെ സ്വീകരിച്ച നാട്ടുകാർക്ക് അദ്ദേഹത്തിന്റെ വരവ് ഈ പ്രശ്നങ്ങൾക്കിടയിൽ ഒരാശ്വാസമായി. അവിടെയുള്ള ആളുകളോടൊപ്പം കുറച്ചു സമയം ചെലവഴിച്ചതിനു ശേഷം നാട് മുഴുവൻ അവരോടു ഒപ്പം ഉണ്ടെന്നും ധൈര്യമായി ഇരിക്കണം എന്നും മമ്മൂട്ടി അവരോടു പറഞ്ഞു. അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും എല്ലാവരും ചേർന്ന് ചെയ്തു തരും എന്നും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാവർക്കും അവരവരുടെ വീടുകളിലേക്ക് പോകാൻ പറ്റും എന്നും മമ്മൂട്ടി പറഞ്ഞു. ആരും സങ്കടപ്പെടാതെയും മനസ്സ് മടുക്കാതെയും ഇരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അധികൃതരോട് ആലോചിച്ച ശേഷം അടിയന്തിര സഹായങ്ങൾ എത്തിക്കാമെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയോട് നന്ദി പറഞ്ഞാണ് നാട്ടുകാർ അദ്ദേഹത്തെ യാത്രയാക്കിയത്. നേരത്തെ കുട്ടനാട്ടിലെ ദുരിത ബാധിത പ്രദേശത്തു മോഹൻലാൽ, ജയറാം എന്നിവർ സഹായം എത്തിച്ചിരുന്നു. മോഹൻലാലിൻറെ നിർദേശ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ‘അമ്മ സംഘടനയുടെ പേരിൽ പത്തു ലക്ഷം രൂപ കൈമാറുകയും ചെയ്തിരുന്നു . ഏതായാലൂം മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ജനങ്ങളിലേക്ക് തങ്ങളുടെ സഹായം എത്തിക്കുന്നത് എന്ത് കൊണ്ടും അഭിനന്ദനാർഹമായ കാര്യമാണ്.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.