Megastar Mammootty Visited The Relief Camp At Chengannur
കേരളത്തിലെ ജനങ്ങൾ പ്രളയക്കെടുതിയിൽ നിന്ന് ഇപ്പോൾ കരകയറി കൊണ്ടിരിക്കുകയാണ്. എങ്കിലും കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും ആളുകൾ ഉണ്ട്. പ്രത്യേകിച്ചും പ്രളയം ഏറ്റവും കൂടുതൽ ജീവൻ കവർന്ന ചെങ്ങന്നൂർ- പത്തനംതിട്ട- ആലുവ മേഖലകളിൽ. ഏവരും ഒത്തുചേർന്നു കേരളം പുനർനിർമ്മിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ. മലയാള സിനിമയും സിനിമാ താരങ്ങളും എല്ലാ പിന്തുണയുമായി ജനങ്ങൾക്ക് ഒപ്പമുണ്ടെന്നതും ശ്രദ്ധേയമാണ്. അതിന്റെ ഭാഗമായി മെഗാ സ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസം ചെങ്ങന്നൂർ ഉള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ജനങ്ങളുമായി നേരിട്ട് ഇടപഴകുകയും ചെയ്തു. മമ്മൂട്ടിയോടൊപ്പം ചെങ്ങന്നൂർ എം എൽ എ സജി ചെറിയാനും നിമ്മാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു. ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്താണ് മമ്മൂട്ടി മടങ്ങിയത്.
നേരത്തെ മമ്മൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. അത് കൂടാതെ പറവൂർ മേഖലയിൽ ഉള്ള ദുരിതാശ്വാസ ക്യാമ്പ് അദ്ദേഹം സന്ദർശിക്കുകയും അവർക്കു അവിടെ ആവശ്യമുള്ള സഹായങ്ങൾ എത്തിക്കാൻ അധികൃതരുമായി ചർച്ച ചെയ്തു ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽകർ സൽമാനും 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മറ്റൊരു സൂപ്പർ താരമായ മോഹൻലാൽ 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിനു പുറമെ എം സി ആറുമായി ചേർന്ന് 30 ലക്ഷം രൂപയുടെ വസ്ത്രങ്ങളും കുട്ടനാട്ടിലേക്കു വേറെ 6 ലക്ഷം രൂപയും നൽകി. ഇത് കൂടാതെ വയനാട്ടിലെ ദുരിതമനുഭവിക്കുന്ന 2000 കുടുബങ്ങളുടെ ഒരാഴ്ചത്തെ മുഴുവൻ ചെലവുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉള്ള വിശ്വ ശാന്തി ഫൗണ്ടേഷൻ ഏറ്റെടുത്തു നടത്തുകയാണ് ഇപ്പോൾ.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.