മലയാളത്തിന്റെ പ്രിയനടൻ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ നാല്പത് വർഷത്തോളം നീണ്ട അഭിനയജീവിതത്തിലും വ്യത്യസ്ത ചിത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രായത്തെ മറികടക്കുന്ന സ്റ്റൈലിഷ് ലുക്കുകളിൽ എത്തി പ്രേക്ഷകർക്ക് ആവേശമാകുകയാണ് അദ്ദേഹമിപ്പോൾ. യുവാക്കളെ പോലും അമ്പരപ്പിക്കുന്ന സ്റ്റൈലൻ ലുക്കിലാണ് പുതിയ ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അബ്രഹാമിന്റെ സന്തതികളിലാണ് ഈ സ്റ്റൈലിഷ് ഗെറ്റപ്പ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലെ കിടിലൻ ലുക്ക് ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു. ആക്ഷനും മാസ്സ് രംഗങ്ങൾക്കും ഏറെ പ്രാധാന്യം നല്കിയൊരുക്കിയ ചിത്രത്തിൽ മമ്മൂട്ടിയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങളുമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഈദ് റിലീസായി ജൂൺ 16 ന് തീയേറ്ററുകളിൽ എത്തും.
എന്നാൽ അബ്രഹാമിന്റെ സന്തതികളിൽ നിന്നും ഏറെ വ്യത്യസ്തമാണ് പുതിയ ചിത്രമായ മാമാങ്കം. അബ്രഹാമിന്റെ സന്തതികളിൽ സ്റ്റൈലിഷ് പോലീസ് ഓഫിസറുടെ കഥയാണ് പറയുന്നതെങ്കിൽ മാമാങ്കം ചരിത്ര കഥയാണ് പറയുന്നത്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നാല് വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്. കർഷകനും, സ്ത്രൈണത നിറഞ്ഞ ഉൾപ്പടെയുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിൽ മമ്മൂട്ടി ചെയ്യുന്നത്. വേണു കുന്നപ്പള്ളി നിർമ്മിച്ച ചിത്രം അൻപത് കോടിയോളം മുതൽ മുടക്കിലാണ് എത്തുന്നത്. എന്തായാലും തന്റെ കരിയറിലെ ഏറ്റവും ഗംഭീര മേക്കോവറുകളുമായി പ്രേക്ഷകരെ ഈ വർഷവും മെഗാസ്റ്റാർ വിസ്മയിപ്പിക്കും എന്ന് തന്നെയാണ് വരുന്ന വാർത്തകൾ എല്ലാം സൂചിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ ബോക്സോഫിസിൽ തരംഗമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.