Mammootty To Play A Dwarf In His Next
വേഷ പകർച്ചകളിലൂടെ ഞെട്ടിക്കാറുള്ള മെഗാസ്റ്റാർ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിലെ പുതിയ ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ്. തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി ഒരു കുള്ളന്റെ വേഷം ചെയ്യാൻ ഒരുങ്ങുകയാണ് മമ്മൂട്ടി. പ്രശസ്ത നടനായ സോഹൻ സീനുലാൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ഡബിൾസ് എന്ന മമ്മൂട്ടി ചിത്രമൊരുക്കി ഏഴു വർഷം മുൻപാണ് സോഹൻ സീനുലാൽ സംവിധായകനായി അരങ്ങേറിയത്. ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെടാതെ പോയ ആ ചിത്രത്തിൽ മമ്മൂട്ടി , നാദിയ മൊയ്‌ദു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. അതിനു ശേഷം ഒരു നടനെന്ന നിലയിൽ ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്ത ആളാണ് സോഹൻ സീനുലാൽ. അതിൽ കൂടുതൽ ചിത്രങ്ങളും മമ്മൂട്ടിക്കൊപ്പം തന്നെ ആയിരുന്നു എന്നതും എടുത്തു പറഞ്ഞേ പറ്റു.
ഈ വരാൻ പോകുന്ന മമ്മൂട്ടി- സോഹൻ സീനുലാൽ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ടേക്ക് ഓഫ് എന്ന മഹേഷ് നാരായണൻ ചിത്രം രചിച്ചു പ്രശസ്തനായ പി വി ഷാജികുമാർ ആണ്. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റു വാങ്ങിയ ചിത്രമാണ് ടേക്ക് ഓഫ്. മമ്മൂട്ടി- സോഹൻ സീനുലാൽ ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. പേരന്പ് എന്ന തമിഴ് ചിത്രവും, യാത്ര എന്ന തെലുങ്കു ചിത്രവുമാണ് ഇനി വരാൻ പോകുന്ന മമ്മൂട്ടി ചിത്രങ്ങൾ. ഇത് കൂടാതെ മാമാങ്കം, ഉണ്ട, മധുര രാജ എന്നിവയും അദ്ദേഹത്തിന്റേതായി ഒരുങ്ങുന്ന ചിത്രങ്ങൾ ആണ്. നേരത്തെ നാദിർഷ ഒരുക്കാൻ പോകുന്ന ഒരു ചിത്രത്തിൽ മമ്മൂട്ടി കുള്ളൻ ആയി അഭിനയിക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതോടെ ആ പ്രൊജക്റ്റ് ഇനി ഉണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.