പഠനത്തിൽ മികവു പുലർത്തുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കരുതലും തണലുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. പ്ലസ് ടു പഠനത്തിൽ ജയിച്ച നിർധന വിദ്യാർത്ഥികൾക്ക് എംജി എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുമായി യോജിച്ച് തുടർ പഠനത്തിനുള്ള അവസരമാണ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഒരുക്കിയത്. കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ആണ് ഉപരി പഠനത്തിനായി നിർധനരായ വിദ്യാർഥികൾക്ക് കരുത്തും കൈത്താങ്ങുമായത്. 200 വിദ്യാർത്ഥികൾക്കാണ് മെറിറ്റ് അടിസ്ഥാനത്തിൽ ഇതിൻറെ പ്രയോജനം ലഭിക്കുക.
എൻജിനീയറിങ് ഫാർമസി ബിരുദ ഡിപ്ലോമ കോഴ്സുകളിലാണ് വിദ്യാർത്ഥികൾക്ക് തുടർപഠന സഹായം ലഭ്യമാക്കിയിരിക്കുന്നത്. എംജിഎം ഗ്രൂപ്പിൻറെ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, മലപ്പുറം, കണ്ണൂർ എറണാകുളം തുടങ്ങിയ ക്യാമ്പസുകൾ ആണ് വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കായി കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ആവിഷ്കരിക്കുന്ന വിദ്യാമൃതം പദ്ധതിയുടെമൂന്നാംഘട്ടമാണ്
മൂന്നാംഘട്ടത്തിലാണ് ഈ സന്തോഷവാർത്ത അറിയിച്ചിരിക്കുന്നത്. വിദ്യാമൃതം 3 എന്നാണ് പദ്ധതിക്ക് പേര് നൽകിയത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ പല കുട്ടികൾക്കും തുടർപഠനത്തിന്റെ സാധ്യത തടസ്സമാകുന്ന അവസ്ഥയിലാണ് അവരുടെ സ്വപ്നങ്ങൾ സഫലമാക്കാൻ കൈത്താങ്ങുമായി ഈ പദ്ധതി വഴിയൊരുക്കുന്നത്. വിദ്യാമൃതത്തിന്റെ ലക്ഷ്യവും ഇതാണെന്ന് മമ്മൂട്ടി ചടങ്ങിലൂടെ അറിയിക്കുകയും ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് അസിസ്റ്റൻറ് കമ്മീഷണർ പി രാജ് കുമാര്‍ ഫുട്ബോൾ താരം വിനീത് ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തിരുന്നു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.