രണ്ട് മാസങ്ങൾക്ക് മുൻപ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ജന്മ ദിനത്തിലാണ് ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന ചിത്രം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഗ്രേറ്റ് ഫാദർ എന്ന സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ ആയിരുന്ന ഹനീഫ് അദേനി ആണ്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ടി എൽ ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ജനുവരി ഒന്നിന് നടക്കും. ഇതിന് മുൻപ് മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയ ‘കസബ’ എന്ന ചിത്രം നിർമ്മിച്ചതും ടി എൽ ജോർജ് ആയിരുന്നു.
‘ഒരു പൊലീസ് കഥ’ എന്ന ടാഗ്ലൈനില്‍ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി പോലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. വിഷു റിലീസ് ആയി ഈ ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എറണാകുളത്തു ഷൂട്ടിങ് ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഈ മാസം അവസാനത്തോടെ പുറത്തു വിടും എന്നാണ് സൂചന. ചിത്രം വിഷു റിലീസായി തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.
അതേസമയം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തിയ മമ്മൂട്ടി ചിത്രം ‘മാസ്റ്റർ പീസ്’ ആരാധകരിൽ നിന്നും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടി പോലീസ് ഓഫീസർ ആയി എത്തുന്ന ‘സ്ട്രീറ്റ് ലൈറ്റ്‌സ്’ എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്. ഒരു വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ ജെയിംസ് എന്ന പോലീസ് ഓഫീസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ശരത് സന്ദിത് ഒരുക്കുന്ന പരോൾ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി ഇപ്പോൾ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.