മെഗാസ്റ്റാർ മമ്മൂട്ടിയുടേതായി ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഇരുപത് വർഷത്തോളം മലയാള സിനിമയിൽ സഹ സംവിധായകനായി പ്രവർത്തിച്ച ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ദി ഗ്രെയിറ്റ് ഫാദർ ഒരുക്കിയ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ആൻസൻ പോൾ, കനിഹ തുടങ്ങിയവർ അഭിനയിച്ച ചിത്രം ഈദ് റിലീസായി തീയേറ്ററുകളിൽ എത്താൻ ഇരിക്കുകയാണ്. ഡെറിക് അബ്രഹാം എന്ന സ്റ്റൈലിഷ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ഗാനവുമെല്ലാം തന്നെ ആരാധകർ വലിയതോതിൽ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ നടന്ന രസകരമായ ചില മുഹൂർത്തങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനരംഗത്തിന്റെ ചിത്രീകരണ രംഗങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ജറുസലേം നായാകാ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണം ഒരു സ്കൂളിൽ വച്ചായിരുന്നു. സ്കൂളിൽ എത്തിയ മമ്മൂട്ടിയെ കാണുവാനായി കുട്ടികളും എത്തി. വേദിയിൽ നിന്നും വരിവരിയായി അണിനിരന്ന കുട്ടികളുടെ അടുത്തേക്ക് സമയം ചിലവഴിക്കാനായി മമ്മൂട്ടി എത്തുകയും, അവർക്കെല്ലാം ഷെയ്ക് ഹാൻഡ് നൽകുകയും ചെയ്തു. ആദ്യമൊന്ന് കുട്ടികൾ അമ്പരന്നെങ്കിലും പിന്നീട് കുട്ടികൾ എല്ലാവരും തന്നെ മമ്മൂട്ടിയുടെ ചുറ്റും കൂടിനിന്നു. എങ്കിലും ആരെയും വിഷമിപ്പിക്കാതെ എല്ലാവർക്കും ഹസ്തദാനം നൽകിയാണ് മമ്മൂട്ടി പിരിഞ്ഞത്. പിന്നീട് അദ്ധ്യാപകർക്കൊപ്പം സംസാരിക്കുവാനും മമ്മൂട്ടി സമയം കണ്ടെത്തി. ഈ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.