അബ്രഹാമിന്റെ സന്തതികൾ എന്ന തന്റെ പുതിയ റിലീസ് മികച്ച വിജയം നേടി മുന്നേറുന്ന ഈ അവസരത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി ഒരുങ്ങി ഇറങ്ങുന്നത് നാല് വമ്പൻ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ആണ്. അദ്ദേഹം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സജീവ് പിള്ളൈ എന്ന നവാഗതൻ ഒരുക്കുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന മാമാങ്കത്തിന്റെ സെക്കന്റ് ഷെഡ്യൂൾ ഇപ്പോൾ പൂർത്തിയായി കഴിഞ്ഞു. ഇനി മമ്മൂട്ടി അഭിനയിക്കാൻ പോകുന്നത് തെലുങ്കു ചിത്രമായ യാത്രയിൽ ആണ്. വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതകഥ പറയുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇത്. ഒരുപാട് വർഷങ്ങൾക്കു ശേഷമാണു മമ്മൂട്ടി ഒരു തെലുങ്കു ചിത്രത്തിൽ അഭിനയിക്കാൻ പോവുന്നതെന്ന് പ്രത്യേകതയും യാത്രക്ക് ഉണ്ട്.
പിന്നീട് മമ്മൂട്ടിയുടേതായി ഒരുങ്ങാൻ പോകുന്നത് പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന രാജ 2 എന്ന ചിത്രമാണ്.ഉദയ കൃഷ്ണ തിരക്കഥ രചിക്കുന്ന ഈ ചിത്രവും വലിയ ക്യാൻവാസിൽ ഒരുങ്ങാൻ പോകുന്ന ഒരു ബിഗ് ബജറ്റ് സിനിമയാണ്. സംവിധായകൻ വൈശാഖും ഉദയ കൃഷ്ണയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കാനും പോകുന്നത്. ഇതിനു ശേഷമായിരിക്കും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ ഒരുക്കാൻ പോകുന്ന കുഞ്ഞാലി മരക്കാർ എന്ന ചിത്രം സംഭവിക്കുക.
സന്തോഷ് ശിവൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രവും മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ലിസ്റ്റിൽ പെടുന്ന ഒന്നായിരിക്കും. വമ്പൻ താര നിര അണി നിറക്കുന്ന ചിത്രമാകും ഇത് എന്നാണ് സൂചനകൾ . മേൽപ്പറഞ്ഞ ചിത്രങ്ങളിൽ ഒരുവിധം എല്ലാം തന്നെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഡബ്ബ് ചെയ്തു പ്രദർശിപ്പിക്കാൻ ആണ് പ്ലാൻ ചെയ്യുന്നത്. ആ അർത്ഥത്തിൽ പറയുമ്പോൾ മമ്മൂട്ടിയുടെ ഇനി വരാനിരിക്കുന്ന ഈ നാലു ബിഗ് ബജറ്റ് ചിത്രങ്ങളും ഒരു ഭാഷയിൽ ഒതുങ്ങി നിൽക്കാതെ വലിയ ഒരു ക്യാൻവാസിൽ നിർമ്മിക്കപ്പെടുന്ന ബഹുഭാഷാ ചിത്രങ്ങൾ ആയിരിക്കും.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.