പ്രശസ്ത താരമായ ജോജു ജോർജ് നായകനായി എത്തുന്ന പുതിയ ചിത്രമായ ചോല ഈ വരുന്ന ഡിസംബർ ആറിന് തീയേറ്ററുകളിൽ എത്തുകയാണ്. ഒഴിവു ദിവസത്തെ കളി, സെക്സി ദുർഗ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ സനൽ കുമാർ ശശിധരൻ ഒരുക്കിയ ഈ ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങൾ നേടുകയും അതോടൊപ്പം വ്യത്യസ്ത അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്കു തിരഞ്ഞെടുക്കപ്പെടുകയും പ്രദർശിപ്പിക്കുകയും ചെയ്ത ചിത്രമാണ്. ജോജു ജോർജിന് ഒപ്പം നിമിഷാ സജയൻ, പുതുമുഖം അഖിൽ വിശ്വനാഥ് എന്നിവർ അഭിനയിച്ച ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ജോജു ജോർജ് തന്നെ നിർമ്മാണവും നിർവഹിച്ച ഈ ചിത്രത്തിന്റെ തമിഴ് പതിപ്പും ഡിസംബർ ആറിന് റിലീസ് ചെയ്യും.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യാൻ പോകുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി ആണ്. ഇന്ന് വൈകുന്നേരം ആറു മണിക്ക് മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിടും. ഇപ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ജോജു ജോർജ്. അല്ലി എന്ന് പേരിട്ടിരിക്കുന്ന, ചോല എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ നിർമ്മാണം നിർവഹിച്ചത് പ്രശസ്ത തമിഴ് സംവിധായകൻ ആയ കാർത്തിക് സുബ്ബരാജ് ആണ്. കാർത്തിക് സുബ്ബരാജ് ഒരുക്കിയ പുതിയ ചിത്രത്തിൽ ധനുഷിനൊപ്പം വളരെ പ്രധാനപ്പെട്ട ഒരു വേഷവും ജോജു ജോർജ് ചെയ്യുന്നുണ്ട്. ഏതായാലും ചോല എന്ന ചിത്രം ഇനിയും ഒട്ടേറെ അംഗീകാരങ്ങൾ ജോജു ജോർജ് എന്ന നടന് നേടിക്കൊടുക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.