[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മെഗാസ്റ്റാറിന്റെ ഫെസ്റ്റിവൽ എന്റർട്ടയിനറായ ‘ഒരു കുട്ടനാടൻ ബ്ലോഗ്’ ട്രൈലർ ഉടൻ…

മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. മലയാള സിനിമയ്ക്ക് വേണ്ടി ഒരുപിടി തിരക്കഥകൾ രചിച്ചിട്ടുള്ള സേതുവിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ജയറാം നായകനായിയെത്തിയ അച്ചായൻസ് എന്ന സിനിമക്ക് വേണ്ടിയാണ് സേതു അവസാനമായി തിരക്കഥ രചിച്ചിരിക്കുന്നത്. കുട്ടനാടിന്റെ പഞ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. റൊമാൻസ്, കോമഡി,ഫാമിലി എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. അനു സിത്താര, ഷംന കാസിം, ലക്ഷ്മി റായ് എന്നിവരാണ് നായിക വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഷംന കാസിം പോലീസ് വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഏറെ പ്രതീക്ഷ നൽകുന്ന ഒന്ന് തന്നെയായിരുന്നു. കുട്ടനാടിന്റെ വള്ളംകളിയെ ആസ്പദമാക്കിയായിരുന്നു ടീസർ ഇറക്കിയിരുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ‘ഒരു കുട്ടനാടൻ ബ്ലോഗിന്റെ ട്രെയ്‌ലർ അടുത്ത് തന്നെയുണ്ടാവും പുറത്തിറങ്ങും.

ആഗസ്റ്റ് മാസം 5ആം തിയതി മമ്മൂട്ടി ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങും. മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പേജിലൂടെ വൈകുന്നേരം പ്രദർശനത്തിനെത്തും. സിനിമയുടെ കഥാന്തരീക്ഷത്തെ പ്രേക്ഷകരെ പരിചയപ്പെടുത്തുവാൻ ഒരുക്കുന്ന മനോഹരമായ ഒരു ട്രൈലറായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കുട്ടനാടൻ ബ്ലോഗ് ആഗസ്റ്റ് 24ന് റിലീസിനെത്തും എന്നാണ് അവസാനം വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറെയേറെ ചിത്രങ്ങൾ ഈ വർഷം ഓണത്തിന് റിലീസിമായി ഒരുങ്ങുന്നുണ്ട്. ഓണത്തിന് ഒരു ദൃശ്യ വിരുന്ന് തന്നെ മലയാളികൾക്ക് സമ്മാനിക്കും എന്ന കാര്യത്തിൽ തീർച്ച.

സേതു തന്നെയാണ് കുട്ടനാടൻ ബ്ലോഗിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. ജേക്കബ് ഗ്രിഗറി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ്, സഞ്ജു ശിവാറാം, ജൂഡ് ആന്റണി, നെടുമുടി വേണു, സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, തെസ്നി ഖാൻ, നന്ദൻ ഉണ്ണി, സോഹൻ സീനുലാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. മെമ്മറിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുരളി ഫിലിംസിന്റെ ബാനറിൽ പി.കെ മുരളീധരനും ശാന്ത മുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

3 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.