വീണ്ടുമൊരു യുവ സംവിധായകന് ഒപ്പം മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നു. അനുരാഗ കരിക്കിൻ വെള്ളം ഒരുക്കിയ ഖാലിദ് റഹ്മാനൊപ്പമാണ് മെഗാസ്റ്റാർ ഇത്തവണ എത്തുന്നത്.
ബിജു മേനോൻ, ആസിഫ് അലി, രജീഷ് വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ തന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു അനുരാഗ കരിക്കിൻ വെള്ളം. പേരിലെ കൗതുകം പോലെ തന്നെ ചിത്രവും കൗതുകം ഉണർത്തുന്നതായിരുന്നു.
അനുരാഗ കരിക്കിൻ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്നതു ഒരു മമ്മൂട്ടി ചിത്രമാണ്. ‘ഉണ്ട’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൻറെ പേരുപോലെ തന്നെ വൃത്യസ്ത്ഥമായിരിക്കും ചിത്രത്തിന്റെ പ്രേമേയവും.
തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ യുവ സംവിധായകന് ഖാലിദ് രഹുമാനും മെഗാസ്റ്റാറും ഒന്നിക്കുമ്പോള് പ്രതീക്ഷകള് വാനോളം ഉയരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർപീസ്, ശ്യാംദത് സൈനുദീൻ ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്സ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഉടൻ വരാനിരിക്കുന്ന റിലീസുകൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.