ഫോബ്‌സ് പുറത്തുവിട്ട 2018ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടി മമ്മൂട്ടി. പട്ടികയില്‍ ആദ്യ അമ്പതില്‍ ഉള്ള ഏക മലയാളി താരമാണ് മമ്മൂട്ടി. മമ്മൂട്ടിയെക്കൂടാതെ മലയാളിയായ നയന്‍താരയും ലിസ്റ്റിലുണ്ട്. 2017 ഒക്ടോബര്‍ ഒന്നു മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനമാണ് ഫോബ്‌സ് കണക്കാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാംസ്ഥാനം ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സ്വന്തമാക്കി. 253.25 കോടിയാണ് സല്മാന്റെ വരുമാനം. കൊഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. 228.09 കോടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയുടെ വരുമാനം. അക്ഷയ് കുമാര്‍ 185 കോടിയുമായി മൂന്നാംസ്ഥാനത്തമുണ്ട്. 112.8 കോടി വരുമാനം ലഭിച്ച ദീപിക പദുകോൺ നാലാം സ്ഥാനവും കരസ്ഥമാക്കി. 101.77 കോടി വരുമാനത്തോടെ എംഎസ് ധോണി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അമീർ ഖാൻ 97.5 കോടി വരുമാനമായി അഞ്ചാംസ്ഥാനത്തും, അമിതാബ് ബച്ചൻ 96 കോടി വരുമാനമായി ആറാം സ്ഥാനത്തുമാണ്, 80 കോടി വാരുമാനമാനേടി സച്ചിൻ ടെണ്ടുൽക്കർ ഒൻപതാം സ്ഥാനവും 74 കോടി വാർഷിക വരുമാനമായി അജയ് ദേവ്ഗൺ എന്നിവരാണ് ആദ്യ പത്തിൽ ഉള്ളവർ. ലിസ്റ്റിൽ എ.ആർ. റഹ്മാൻ 11-ാമതും രജനികാന്ത് 14-ാം സ്ഥാനത്തുമുണ്ട്. 50 കോടിയുമായി രജനീകാന്ത് 14ാം സ്ഥാനത്തും തമിഴ് നടന്‍ വിജയ് സേതുപതി 23.67 കോടിയുമായി 34ാം സ്ഥാനത്തും. 17.25 കോടിയുമായി തമിഴ് നടന്‍ ധനുഷും 53 സ്ഥാനത്തുമുണ്ട്.
ക്രിക്കറ്റ് താരങ്ങളായ റെയ്‌ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി 49ാം സ്ഥാനം നേടിയത് 18 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ വരുമാനം. പട്ടികയില്‍ 49ാം സ്ഥാനത്താണ് മമ്മൂട്ടി. 17.26 കോടിയുമായി 52ാം സ്ഥാനത്താണ് ഭുവനേശ്വര്‍ കുമാര്‍. 17.25 കോടിയുമായി തമിഴ് നടന്‍ ധനുഷും 16.96 കോടിയുമായി സുരേഷ് റെയ്‌ന 55ാം സ്ഥാനത്തുമാണ്. 15.7 കോടി വരുമാനം നേടിയ 69ാം സ്ഥാനത്താണ് നയന്‍ താര. മലയാളി താരങ്ങളുടെ പട്ടികയിലല്ല നയന്‍താരയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പട്ടികയിലെ ഏക മലയാളി താരപദവി അലങ്കരിക്കുകയാണ് മമ്മൂട്ടി
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.