പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി മലയാള സിനിമയിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി. 68ആം വയസ്സിലും താരം ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നത് തന്നെയാണ് ഈ സൗന്ദര്യത്തിന്റെ വിജയരഹസ്യം. മെഗാസ്റ്റാർ മമ്മൂട്ടി ഇന്നലെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. വർക്ക്ഔട്ടിന് ശേഷം മമ്മൂട്ടി തന്റെ സെൽഫി ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. വീട്ടിൽ ഇരുന്നു കൊണ്ടുള്ള പണിയാണെന്നും ഇപ്പോൾ പണി ഒന്നും ഇല്ലാത്ത കാരണം വർക്ക് ഔട്ട് ഒരു പണിയായി ചെയ്യുന്നു എന്ന ക്യാപ്‌ഷനാണ് താരം ചിത്രത്തിന് നൽകിയത്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറൽ ആയത്.
മലയാളത്തിലെ മുൻനിര നടീനടന്മാർ മമ്മൂട്ടിയുടെ പോസ്റ്റിന്റെ താഴെ വ്യത്യസ്തമായ കമന്റുകളുമായി മുന്നോട്ട് വന്നിരുന്നു. നടൻ ഷറഫുദ്ദീന്റെ കമെന്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇനീപ്പ നമ്മൾ നിൽക്കണോ പോകണോ എന്ന രസകരമായ കമെന്റാണ് ഷറഫുദ്ദീൻ ചിത്രത്തിന് നൽകിയത്. പൊതുവെ കമെന്റുകൾക് മറുപടി നൽകാത്ത മമ്മൂട്ടി ഇത്തവണ ഷറഫുദ്ദീന് റിപ്ലൈ കൊടുത്തിരിക്കുകയാണ്. ചിരിക്കുന്ന ഇമോജിയാണ് മമ്മൂട്ടി താരത്തിന് മറുപടിയായി നൽകിയത്. നസ്രിയ, ടോവിനോ, ഉണ്ണി മുകുന്ദൻ, നൂറിൻ, അനു സിത്താര, രജീഷ, രമേശ് പിഷാരടി തുടങ്ങി ഒരുപാട് താരങ്ങൾ പോസ്റ്റിന് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് താരങ്ങളും സംവിധായകരും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ബിലാൽ രണ്ടാം ഭാഗത്തിന്റെ അന്നൗൻസ്മെന്റിന്റെ ഭാഗമായി പുറത്തിറങ്ങിയ പോസ്റ്റർ ഇതിന് മുൻപ് ഒരുപാട് താരങ്ങൾ ഷെയർ ചെയ്തിരുന്നു, ഇപ്പോൾ മമ്മൂട്ടിയുടെ ഫിറ്റ്നസ് സൂചിപ്പിക്കുന്ന ഒരു സെൽഫിയാണ് താരങ്ങൾ മത്സരിച്ചു സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.