മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായകനാണ് അഭിജിത്ത്. ഭക്തിഗാനങ്ങൾ ആലപിച്ചാണ് അദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയത്. അതിന് ശേഷം ജയറാമിന്റെ ‘ആകാശ മിഠായി’ എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിക്കുകയും പ്രേക്ഷക മനസ്സ് കീഴടക്കുകയും ചെയ്തു. അഭിജിത്ത് എന്ന കലാകാരന്റെ വളർച്ചക്ക് പ്രധാന കാരണം ജയറാം തന്നെയായിരുന്നു. ഒരുപക്ഷേ അഭിജിത്ത് എന്ന യുവഗായകന്റെ ശബ്ദം കേട്ടാൽ ഒരു പറ്റം ആളുകൾ ആദ്യം ഓർക്കുക ഗാന ഗന്ധർവ്വൻ യേശുദാസിനെയാണ്, അദ്ദേഹത്തിന്റെ ശബ്ദത്തിനോട് ഏറെ സാമ്യമുള്ള ശബ്ദമാണ് അഭിജിത്തിന്റേത്. ആദ്യ കാലങ്ങളിൽ അത്തരം ഒരു ശബ്ദം ലഭിക്കുക പുണ്യമാണെന്നാണ് എല്ലാവരും വിലയിരുത്തിയിരുന്നത്, പക്ഷേ തന്റെ ജീവിതത്തിൽ ആദ്യ സ്റ്റേറ്റ് അവാർഡ് എന്ന മോഹവും തട്ടി തെറിപ്പിക്കുവാനും ഇത് കാരണമായി. യേശുദാസിന്റെ ശബ്ദം അനുകരിച്ചു എന്ന് ആരോപിച്ചാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച ഗായകനുള്ള അവാർഡ് അദ്ദേഹത്തിന് നഷ്ടപ്പെട്ടത്.
അഭിജിത്തിനും മലയാളികൾക്കും ഏറെ സന്തോഷം നൽകുന്ന കാര്യം അടുത്തിടെ തന്നെ നടന്നു. ടോറന്റോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ്സ് 2018 മികച്ച ഗായകനായി അഭിജിത് വിജയനെ കുറച്ചു നാൾ മുമ്പ് തിരഞ്ഞെടുത്തു. ജയറാം നായകനായിയെത്തിയെ ‘ആകാശ മിഠായി’ എന്ന സിനിമയിലെ ‘ആകാശ പാലകൊമ്പത്’ എന്ന് തുടങ്ങുന്ന ഗാനത്തിനായിരുന്നു അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്. സംസ്ഥാന അവാർഡ് പ്രതീക്ഷിച്ചു ഇരുന്ന അഭിജിത്തിന് ദൈവം അന്താരാഷ്ട്ര നിലവാരമുള്ള അവാർഡാണ് ഒടുക്കം സമ്മാനിച്ചത്.
അഭിജിത്ത് എന്ന കലാകാരന് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമുണ്ടായത് നടൻ മമ്മൂട്ടിയിൽ നിന്നാണെന് അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി. പുരസ്‌കാരത്തിൽ തന്നെ പരിഗണിച്ചു എന്ന വാർത്ത കേട്ടപ്പോൾ ആദ്യം വിളിച്ചത് മമ്മൂട്ടി ആയിരുന്നു.
അദ്ദേഹത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിൽ പോലും സമയം കണ്ടത്തി തന്നെ വിളിച്ചു എന്നോർത്താണ് താൻ ആദ്യം ഞെട്ടിയതെന്ന് അഭിജിത്ത് പറഞ്ഞു, തന്നെ നേരിട്ട് കാണണമെന്നും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വരണമെന്നുമാണ് മമ്മൂട്ടി ആദ്യം പറഞ്ഞത്. ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ തനിക്ക് വേണ്ടി കുറെനേരം മാറ്റിവെക്കുകയും മനസ്സ് തുറന്ന് സംസാരിക്കാനും സാധിച്ചു എന്ന് അഭിജിത്ത് സൂചിപ്പിക്കുകയുണ്ടായി. അവസാനം തന്നോട് ഒരു ഗാനം ആലപിക്കുവാൻ മമ്മൂട്ടി ആവശ്യപ്പെട്ടപ്പോൾ സാഹചര്യത്തിന് അനുസരിച്ചു മനസ്സിൽ വന്ന ഗാനം ‘സ്വപ്നത്തിലോ സങ്കൽപലോകത്തിലോ’ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു എന്നും മുഴുവൻ പാടി കേൾക്കിപ്പിച്ചാണ് താൻ ലൊക്കേഷൻ വിട്ടതെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.