മിനിസ്ക്രീനിൽ മലയാളികളുടെ ഇഷ്ട സീരിയിലാണ് ‘ഉപ്പും മുളകും’. നീലിമ, ബാലു, കേശു, മുടിയൻ, ലച്ചു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി സീരിയലിൽ വേഷമിടുന്നത്. ജനപ്രിയ പരമ്പര കൂടിയായ ‘ഉപ്പും മുളകും’ എന്നും രാത്രി 8 മണിക്കാണ് ഫ്ലവേർസ് ടിവി യിൽ സംപ്രേഷണം ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നീലിമയായി വേഷമിടുന്ന നിഷായാണ് ചർച്ച വിഷയം. സീരിയലിന്റെ അവസാന എപ്പിസോഡിൽ താരത്തെ കാണാതായപ്പോളാണ് പ്രേക്ഷകർ സംശയങ്ങളായി മുന്നോട്ട് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് നിഷാ ഇന്നലെ റിപ്പോർട്ടർ ചാനലിൽ ലൈവ് വന്നത്.
‘ഉപ്പും മുളകും’ എന്ന പരമ്പരയുടെ സംവിധായകനായ ഉണ്ണികൃഷ്ണൻ തന്നോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു റിപ്പോർട്ടർ ചാനലിൽ താരം പ്രത്യക്ഷപ്പെട്ടത്. സംവിധായകൻ പലപ്പോഴായി മോശമായി തന്നോട് പെരുമാറിയിട്ടുണ്ടെന്നും ഒരു കാരണമില്ലാതെയാണ് തന്നെ സീരിയലിൽ നിന്ന് മാറ്റി നിർത്തിയതെന്നും താരം പറയുകയുണ്ടായി. ഷൂട്ടിംഗ് സെറ്റിൽ മദ്യപിച്ചു അദ്ദേഹം വരാറുണ്ടെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സംവിധായകനോട് ചോദിക്കാതെ അമേരിക്കയിൽ പോയെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ വാദം, എന്നാൽ താൻ രേഖ മൂലം അനുവാദം അതികൃതരിൽ നിന്ന് വാങ്ങിയാണ് പോയേതെന്ന് താരം അഭിപ്രായപ്പെട്ടു. നിഷയെ മാനസികമായും ഷൂട്ടിംഗ് സെറ്റിൽ തളർത്താറുണ്ട് എന്നും ആരോപണങ്ങളുണ്ട്.
നിഷക്ക് പൂർണ പിന്തുണയുമായി സിനിമ നടി മാല പാർവതി രംഗത്ത് വന്നിരിക്കുകയാണ്. നിഷക്ക് എല്ലാവിധ പിന്തുണയും അമ്മ സംഘടനയിൽ നിന്ന് ഉണ്ടാവും എന്ന് താരം ഉറപ്പ് നൽകിയിട്ടുണ്ട്. നിഷയുടെ ഈ ആരോപണങ്ങൾ കണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയും വിളിച്ചിരുന്നു എന്ന് താരം ഫേസ്‍ബുക്കിലൂടെ പങ്കുവെക്കുകയുണ്ടായി. മലയാള സിനിമയുടെ മെഗാസ്റ്റാർ ഈ വിവരം ഇന്നലെ രാത്രി തന്നെ അറിയുകയും മറ്റൊരു സഹപ്രവർത്തകക്കും ഇനി ഇത്തരം അവസ്‌ഥ ഉണ്ടാവാതിരിക്കാനുള്ള കരുക്കളും നീക്കി എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രശ്നം രമ്യതയിലെത്തിക്കാൻ ചാനലിൽ ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. നിഷയുടെ നിലപാടിൽ ഉറച്ചു നിൽക്കാനും മാള പാർവതി ആവശ്യപ്പെടുകയും ചെയ്തു. നിഷക്ക് ഇന്നലെ ഒരു കൈത്താങ് എന്നപ്പോലെ കൂടെയുണ്ടായ റിപ്പോർട്ടർ ടി. വി , ദൂൾ ന്യൂസ്, അഴിമുഗം ന്യൂസ് തുടങ്ങിയ ശരിപക്ഷ മാധ്യമങ്ങൾക്കും നന്ദി പറയാൻ താരം മറന്നില്ല.
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
This website uses cookies.