മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു ഇന്ന് ആരാധകരും സിനിമാ പ്രേമികളും. ഇന്ന് രാവിലെ മുതൽ ആരാധകരിൽ നിന്നും സിനിമാ ഇൻഡസ്ട്രിയിൽ നിന്നും മമ്മൂട്ടിക്കായി ജന്മദിന സന്ദേശങ്ങൾ പ്രവഹിക്കുകയായിരുന്നു. അതിനിടയിൽ ആരാധകർ തന്നെ മമ്മൂട്ടിക്കായി ജന്മദിന സ്‌പെഷ്യൽ വീഡിയോകളും പോസ്റ്ററുകളും തയ്യാറാക്കിയിരുന്നു. ഇപ്പോഴിതാ ഒരു സിനിമാ പ്രേമി മമ്മൂട്ടിക്കായി തയ്യാറാക്കിയിരിക്കുന്നത് തന്റെ ഭാവനയിൽ വിരിഞ്ഞ ഒരു ചിത്രമാണ്. മെഗാസ്റ്റാർ മമ്മൂട്ടി ലോക പ്രശസ്ത വിപ്ലവകാരിയായ സ്റ്റാലിൻ ആയെത്തിയാൽ എങ്ങനെയുണ്ടാകും. ആ ഭാവന ആണ് ചിത്രത്തിന്റെ രൂപത്തിൽ കണ്ണൻ മാമ്മൂട് എന്ന കലാകാരൻ ഇപ്പോൾ നമ്മുക്കു സമ്മാനിച്ചിരിക്കുന്നത്.
സ്റ്റാലിൻ ആയുള്ള മമ്മൂട്ടിയുടെ കിടിലൻ പെയിന്റിങ്ങ് തന്നെയാണ് ഈ കലാകാരൻ ഒരുക്കിയിരിക്കുന്നത്. നേരത്തെ ഒടിയൻ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ വ്യത്യസ്തമായ ഒരു ലൂക്കും ഈ കലാകാരൻ പുറത്തു വിട്ടിരുന്നു. അതിനു അന്ന് സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണം ആണ് ലഭിച്ചത്. അതിനു ശേഷം പല സിനിമകൾക്ക് വേണ്ടി പോസ്റ്ററുകൾ വരക്കാൻ ഉള്ള ക്ഷണം ഈ കലാകാരന് ലഭിക്കുകയും ചെയ്തു. ഇപ്പോൾ സ്റ്റാലിൻ ആയുള്ള മമ്മൂട്ടിയുടെ കിടിലൻ ലുക്ക് കൂടി പുറത്തു വിട്ടു കൊണ്ട് സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് കണ്ണൻ മാമ്മൂട്. മെഗാസ്റ്റാറിന്റെ ജന്മദിനം ഏറ്റവും ഗംഭീരമായ രീതിയിൽ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് ആരാധകർ. താര ചക്രവർത്തി മോഹൻലാൽ അടക്കം മലയാളത്തിലെ എല്ലാ പ്രമുഖ നടീനടന്മാരും മമ്മൂട്ടിക്ക് ജന്മദിന ആശംസകളുമായി രംഗത്തു എത്തിയിരുന്നു. വമ്പൻ പ്രഖ്യാപനങ്ങൾ ഈ ദിവസം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അതുണ്ടാകാത്തത് മാത്രമാണ് ആരാധകരിൽ നിരാശ പടർത്തിയത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.