തങ്ങളുടെ താരത്തിന്റെ പ്രിയപ്പെട്ട ചിത്രങ്ങൾ എത്തുന്നതിന് മുന്നോടിയായി പലപ്പോഴും ആദ്യമെത്തുന്നത് ഒരുപക്ഷെ ആരാധകർ ഒരുക്കിയ പോസ്റ്ററുകളായിരിക്കും. എന്നാൽ അത്തരത്തിൽ ഒരു ഫാൻ മെയ്ഡ് പോസ്റ്ററാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. പുറത്തിറങ്ങുന്ന ചിത്രം എന്നതിലുപരി തന്റെ പ്രിയ കഥാപാത്രമായ ഫിദൽ കാസ്‌ട്രോയെ മമ്മൂട്ടി എന്ന മഹാനടനിലേക്ക് പറിച്ചു നടുക എന്ന ശ്രമകരമായ ദൗത്യമാണ് സാനി യാസ് എന്ന ഡിസൈനർ ചെയ്തിരിക്കുന്നത്. എന്ത് തന്നെയായാലും ആരാധകന്റെ ഭാവനയിൽ പിറന്ന ഫിദൽ ഗംഭീരമായിരുന്നു എന്ന അഭിപ്രായമാണ് ഇതിനോടകം തന്നെ വന്നുകൊണ്ടിരിക്കുന്നത്. ഫിദൽ കാസ്ട്രോ എന്ന നേതാവിനോട് ചേർന്ന് കിടക്കുന്ന രൂപമാക്കി മമ്മൂട്ടിയെ മാറ്റുന്നതിൽ സാനി വിജയിച്ചു എന്ന് തന്നെ പറയാം.
ഡിസൈനറായി ജോലി ചെയ്യുന്ന സാനി യാസ് ഒരു മമ്മൂട്ടി ആരാധകൻകൂടിയാണ് . ആരാധകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളുടെ തകർപ്പൻ ഫാൻ ഫാൻ മെയ്ഡ് പോസ്റ്ററുകൾ ഇറക്കി തുടങ്ങിയതോടെയാണ് സാനി തന്റേതായ ആരാധകരെ സൃഷ്ടിച്ചെടുത്തത്. പിന്നീട് ചിത്രങ്ങളുടെ ഒർജിനൽ പോസ്റ്ററുകൾ മറികടക്കുന്ന ഗംഭീര പോസ്റ്ററുകൾക്കായി ആരാധകരുടെ കാത്തിരിപ്പായിരുന്നു.
ആരാധകർ ആവേശപൂർവ്വം കൊണ്ടാടിയ നിരവധി പോസ്റ്ററുകളുടെ നിർമ്മാതാവും സാനി തന്നെ. ഏറ്റവും ഒടുവിൽ പുറത്തിറങ്ങി തരംഗമായി മാറിയ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഫാൻ മെയ്ഡ് പോസ്റ്റർ, ദി ഗ്രേറ്റ് ഫാദർ, മാസ്റ്റർ പീസ് തുടങ്ങി നിരവധി ചിത്രങ്ങൾ സാനി യാസിന്റെ കഴിവിന്റെ ഉദാഹരണങ്ങളാണ്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ എത്തിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ, അതും ഹിറ്റ് ലിസ്റ്റിൽ ഇടം ഉറപ്പിച്ചു കഴിഞ്ഞു.…
'ആയിരം ഔറ' എന്ന പേരിൽ എത്തിയ മലയാളം റാപ്പ് സോങ്ങാണിപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. റാപ്പർ ഫെജോ ഗാനരചന, സംഗീതം,…
തെലുങ്ക് സൂപ്പർ താരം അല്ലു അര്ജുന് അറസ്റ്റില്. അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്…
മലയാള സിനിമയിലെ സൂപ്പർതാരങ്ങളെ മുഴുവൻ അണിനിരത്തി 2007 ൽ ജോഷി ഒരുക്കിയ മാസ്സ് എന്റെർറ്റൈനെർ ആണ് ട്വന്റി ട്വന്റി. മോഹൻലാൽ,…
ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന സൂരജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ചിത്രത്തിന്റെ ട്രയ്ലർ പത്തു…
This website uses cookies.