മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നത് നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി ഒരുക്കുന്ന ഈ ചിത്രം ഒരു വമ്പൻ ത്രില്ലറായാണ് രൂപപ്പെടുത്തുന്നത്. മമ്മൂട്ടി കമ്പനി എന്ന തന്റെ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രം, ഈ ബാനറിൽ ഇതുവരെ ഒരുക്കിയതിൽ ഏറ്റവും വലിയ ബഡ്ജറ്റ് ഉള്ള ചിത്രമാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടൈറ്റിൽ എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. കണ്ണൂർ സ്‌ക്വാഡ് എന്നാണ് ഈ ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിൽ. മമ്മൂട്ടി ഒരു പോലീസ് ഓഫീസർ ആയി അഭിനയിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് പ്രശസ്ത നടനായ റോണി ഡേവിഡ് രാജ് ആണ്. അദ്ദേഹം ആദ്യമായി തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്.
അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. മമ്മൂട്ടിക്കൊപ്പം സണ്ണി വെയ്ൻ, ഷറഫുദീൻ, അസീസ് നെടുമങ്ങാട്, ഗായത്രി അരുൺ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം, നിസാം ബഷീർ ഒരുക്കിയ റോഷാക്ക്, ജിയോ ബേബി ഒരുക്കിയ കാതൽ എന്നിവയാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച മറ്റ് ചിത്രങ്ങൾ. ഇതിൽ മമ്മൂട്ടി-ജ്യോതിക ടീമൊന്നിച്ച കാതൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ക്രിസ്റ്റഫർ, ജിയോ ബേബിയുടെ കാതൽ, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങൾ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.