തെലുങ്ക് സൂപ്പർ സ്റ്റാറും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി കേരളത്തിലെത്തി ക്ഷേത്ര ദർശനം നടത്തിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ എത്തി ശബരിമല ദർശനം നടത്തിയ അദ്ദേഹം, ശേഷം വൈകുന്നേരം ഗുരുവായൂർ അമ്പലത്തിലും ദർശനം നടത്തി. ശ്രീവത്സം അങ്കണത്തിലെ ഗജരത്നം പത്മനാഭന്റെ പ്രതിമയ്ക്കൊപ്പം നിന്ന് ചിത്രങ്ങളെടുത്ത ചിരഞ്ജീവി പത്മനാഭന്റെ വിശേഷങ്ങൾ ചോദിച്ചു അറിയുകയും ചെയ്തു. തന്നെ കാണാൻ എത്തിയ ആരാധർക്ക് ഒപ്പം നിന്ന് ചിത്രങ്ങൾ എടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. താൻ മന്ത്രിയായിരിക്കുമ്പോൾ ഇവിടെ ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നുവെന്നും, ഇതിപ്പോൾ രണ്ടാം തവണയാണ് ഗുരുവായൂരിൽ എത്തുന്നതെന്നും അദ്ദേഹം പറയുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, മാനേജർ കെ.ബിനു എന്നിവർ ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ മെഗാ സ്റ്റാറിന് സ്വീകരണം ഒരുക്കി.
ഭാര്യ കെ.സുരേഖ, സുഹൃത്തുക്കളായ സുരേഷ് ചക്കാപ്പള്ളി, മധുമതി, ഗോപീകൃഷ്ണ പാടിബന്ദ എന്നിവർ ആണ് അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നത്. ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ എന്നിവർ ചേർന്നാണ് അദ്ദേഹത്തിന് ക്ഷേത്ര ദർശനത്തിനു ഉള്ള സൗകര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തത്. മലയാള സിനിമയിൽ അഭിനയിക്കാൻ ഒരവസരം കിട്ടിയാൽ രണ്ടാമതൊന്നു ആലോചിക്കാതെ ചെയ്യുമെന്നാണ് അദ്ദേഹം മനോരമക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞത്. കേരളത്തിലെ ആരാധകരോട് എന്താണ് പറയാൻ ഉള്ളത് എന്ന് ചോദിച്ചപ്പോൾ കേരളത്തിൽ എനിക്കും ആരാധകരുണ്ടോ? എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. മലയാളികൾ ദേശത്തിനും ഭാഷയ്ക്കും അപ്പുറം മനുഷ്യരെ സ്നേഹിക്കുന്നവരാണല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ മകൻ ആയ റാം ചരണിനും അനന്തരവൻ ആയ അല്ലു അർജുനും കേരളത്തിൽ ഒട്ടേറെ ഫാൻസ് ഉണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.