പതിനൊന്നു വർഷം മുൻപ് മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികാ വേഷം ചെയ്തു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ആണ് മീര നന്ദൻ. അതിനു ശേഷം ഒട്ടേറെ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിൽ നായികാ വേഷം ചെയ്ത ഈ നടി മികച്ച ഒരു പാട്ടുകാരിയും ടെലിവിഷൻ അവതാരകയും ആണ്. ഇപ്പോഴിതാ താൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കെതിരെ മോശം പറഞ്ഞു നടക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഈ നടി. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനിൽ ആണ് മീര ഈ മറുപടി പറയുന്നത്. തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാകില്ലെന്നും ആണ് മീര പറയുന്നത്.
പണ്ട് പുറത്ത് പോകുമ്പോള്‍ ആള്‍ക്കാര്‍ അടുത്ത് സിനിമയിലൊക്കെ കാണാറുണ്ട് കേട്ടോ, പിന്നെ ചാനലിലെ പ്രോഗ്രാം നന്നാവുന്നുണ്ട് എന്നൊക്കെയാണ് പറയുന്നത് എങ്കിൽ ഇപ്പോള്‍ എല്ലാവരും പറയുന്നത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടുവെന്നാണ്. താൻ പോലും അറിയാതെ താനൊരു അധോലോകമായി മാറിയില്ലേ എന്നും മീര രസകരമായി പറയുന്നു. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറി രണ്ടു ദിവസം കഴിഞ്ഞാണ് താൻ ആ കാര്യമെല്ലാം അറിയുന്നത് എന്നും മീര പറഞ്ഞു. ആ ഫോട്ടോകള്‍ താൻ തന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു എന്നും അവര്‍ നെഗറ്റീവൊന്നും പറഞ്ഞിരുന്നില്ല എന്നും മീര പറയുന്നു. അതിന് ശേഷമാണ് താനത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് എന്നും ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ താനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുന്നത് എങ്കിലും അതിന് നീളം കുറവാണെന്ന് തനിക്കു തോന്നിയിട്ടില്ല എന്ന് ഈ നടി വെളിപ്പെടുത്തി.
വാര്‍ത്തകള്‍ കണ്ട് തന്നെ അമ്മാമ വിളിച്ചിരുന്നു എന്ന് പറയുന്നു മീര. ദുബായിൽ ആയിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ എന്നും ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നുമായിരുന്നു അമ്മയുടെ ചോദ്യം എന്നും അപ്പോൾ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് തനിക്കു തോന്നിയത് എന്നുമാണ് മീര വെളിപ്പെടുത്തുന്നത്. ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി തനിക്കു ജീവിക്കാന്‍ പറ്റില്ല എന്നും തന്റെ പേജില്‍ തനിക്കു ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും, അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത് എന്നും കൂടി ചോദിച്ചാണ് മീര നിർത്തുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.