നാദിർഷ സംവിധാനം ചെയ്ത ‘അമർ അക്ബർ അന്തോണി’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ബാലതാരമാണ് മീനാക്ഷി. കുട്ടിത്തം നിറഞ്ഞ ഭാവങ്ങൾകൊണ്ട് യാതൊരു കൃത്രിമം തോന്നാത്ത അഭിനയ മികവുംകൊണ്ട് മലയാളികളുടെ മനം കവർന്ന താരം പിന്നിട് അഭിനയിച്ച ചിത്രം സാക്ഷാൽ മോഹൻലാലിന്റെ ഒപ്പമായിരുന്നു. പ്രിയദർശന്റെ തിരിച്ചു വരവിൽ ദൃശ്യ വിസ്മയം തീർത്ത ചിത്രമായിരുന്നു ‘ഒപ്പം’. മോഹൻലാൽ നായകനായിയെത്തിയ ചിത്രം വലിയ വിജയം നേടുകയും പ്രേക്ഷക മനസ്സ് കീഴടക്കുകയും ചെയ്തു, അതിൽ രാമച്ചന്റെ നന്ദിനികുട്ടിയായി വേഷമിട്ട മീനാക്ഷി പിന്നീട് ജനശ്രദ്ധ പിടിച്ചു പറ്റി. അടുത്തിടെ റിലീസായ ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മീനാക്ഷിയായിരുന്നു, ചിത്രത്തിൽ മോഹൻലാൽ ആരാധികയായിരുന്നു വേഷമിട്ടത്. കൈനിറയെ ചിത്രങ്ങളുള്ള താരം ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങളിലും ബാല താരമായി വരുന്നുണ്ട്.
മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നത്. 2 വർഷം മുമ്പ് ‘ഒപ്പം’ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച് മോഹൻലാലിനൊപ്പം നിന്ന് സെൽഫിയെടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിനെ ഏറെ ഇഷ്ടപ്പെടുന്ന ഒരു ബാലതാരം കൂടിയാണ് മീനാക്ഷി. എന്നാൽ ഈ ബാലതാരം ഇപ്പോൾ ‘ഒപ്പം’ സിനിമയുടെ കന്നഡ റീമേക്കായ ‘കവച്ച’ എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അന്ന് രാമച്ചൻ ആണെങ്കിൽ ഇന്ന് രാമപ്പയാണ് തന്റെ കൂടെ ഊട്ടിയിൽ അതേ ലൊക്കേഷനിന്നുള്ളത് എന്നും താരം കൂട്ടിച്ചേർത്തു. ജി.വി.ആർ വാസു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കവച്ച’. മോഹൻലാലിന് പകരം ശിവ രാജ്കുമാറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സത്യനാരായൻ നിർമ്മിക്കുന്ന ‘കവച്ച’ ഈ വർഷം തന്നെ പ്രദർശനത്തിനെത്തും.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.