ജനപ്രിയ നായകൻ ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകൾ മീനാക്ഷി മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ തന്നെ പരിചിതയാണ്. സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിലൂടെ വളരെ ശ്രദ്ധ നേടിയ ആളാണ് ഈ താരപുത്രി. ദിലീപിനും കാവ്യാ മാധവനും അനുജത്തി മഹാലക്ഷ്മിക്കുമൊപ്പമുള്ള മീനാക്ഷിയുടെ ഓരോ ചിത്രങ്ങളും ഞെട്ടിക്കുന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്. അതുപോലെ മീനാക്ഷിയുടെ നൃത്ത വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മീനാക്ഷി ഇൻസ്റ്റഗ്രമിലൂടെ പങ്കു വെച്ച തന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുന്നത്. ചുവന്ന സാരിയുടുത്തുള്ള തന്റെ പുതിയ ചിത്രങ്ങളാണ് മീനാക്ഷി പങ്കു വെച്ചത്. സാരിയുടുത്തു വന്നപ്പോൾ മീനാക്ഷിയെ കാണാൻ അമ്മ മഞ്ജു വാര്യരെ പോലെയുണ്ടെന്നും ആരാധകർ പറയുന്നുണ്ട്.
ചുവന്ന പട്ടുസാരിയിൽ മുടി അഴിച്ചിട്ട ലുക്കിലാണ് താരപുത്രിയെ ഇപ്പോൾ വന്ന ചിത്രങ്ങളിൽ നമ്മുക്ക് കാണാൻ സാധിക്കുക. സിനിമയിൽ നിന്നും മാറി നിൽക്കുന്ന മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം ആ രംഗത്ത് തന്നെ തുടരാനാണ് പ്ലാൻ ചെയ്യുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇപ്പോൾ ചെന്നൈയിൽ ആണ് മീനാക്ഷി മെഡിസിന് പഠിക്കുന്നത്. സഞ്ജയ് ലീല ബൻസാലി ഒരുക്കിയ പദ്മാവതി എന്ന ചിത്രത്തിലെ നെയ്‌നോവാലെ എന്ന ഗാനത്തിന് മീനാക്ഷി ചുവടു വെച്ച നൃത്ത വീഡിയോ കുറെ നാൾ മുൻപ് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. സംവിധായകനും നടനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ മീനാക്ഷി കൂട്ടുകാർക്കൊപ്പം ഡാൻസ് ചെയ്ത വീഡിയോയും അതിനു മുൻപ് കയ്യടി നേടിയിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.